ആദിവാസി മഹാസഭ സംസ്ഥാന സമ്മേളനം
1549474
Saturday, May 10, 2025 6:51 AM IST
നെടുമങ്ങാട്: പട്ടികവര്‍ഗ ഭൂമിയുടെ പട്ടയം പട്ടികവര്‍ഗക്കാരുടെ പേരില്‍ മാത്രം നല്‍കണമെന്നും സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ ലഭിച്ച 28, 587 കുടുംബങ്ങളുടെ 37488.87 ഹെക്ടര്‍ ഭൂമിക്ക് അടിയന്തരമായി പട്ടയം നല്‍കണമെന്നും ആദിവാസി മഹാസഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംഘടനാ പ്രസിഡന്റ് മോഹനന് ത്രിവേണി ഉദ്ഘാടനം ചെയ്തു. എസ്. കുട്ടപ്പന് കാണി അധ്യക്ഷത വഹിച്ചു. കെ. ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് ആദിവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി മോഹനന് ത്രിവേണി (സംസ്ഥാന പ്രസിഡന്റ്) കെ. ശശികുമാര്‍ ( ജന.സെക്രട്ടറി) ജി. മധുസൂദനന് (വൈ.പ്രസിഡന്റ്) ആര്.ബിനു (ജോ. സെക്രട്ടറി) എസ്. കുട്ടപ്പന് കാണി (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.