പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന. എ​ട്ട് ഫാ​മി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം പ​ന്നി​ക​ളെ പി​ടി​കൂ​ടി കൂ​ത്താ​ട്ടു​കു​ളം മീ​റ്റ് പ്രോ​ഡ​ക്ട്‌​സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

70ലേ​റെ പ​ന്നി​ക​ൾ ഉ​ള്ള അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നെ​ടു​ത്ത​കു​ഴി വാ​ർ​ഡി​ലെ ഫാ​മി​ൽ കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​ക്യ​ത പ​ന്നി​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​ർ​ഡി​ഒ, ക​ല​ക്ട​ർ, ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ വ​കു​പ്പ് തു​ട​ങ്ങി ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ വ​രെ പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത ഫാ​മു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ല വ​ട്ടം ഫാ​മു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ന്നി​ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല.