ലഹരി വിരുദ്ധ കാമ്പയിനും ബോധവത്കരണ സെമിനാറും
1549483
Saturday, May 10, 2025 6:51 AM IST
നെടുമങ്ങാട്: റസിഡന്‍സ് അപ്പക്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലെ 18-പഞ്ചായത്തുകളിലേയും നഗരസഭയിലെ 39-വാര്‍ഡുകളിലേയും റസിഡന്‍സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കാമ്പയിനും സെമിനാറും സംഘടിപ്പിച്ചു. രാസലഹരിയുടെ വ്യാപനം സമൂഹത്തില്‍ വരുത്തുന്ന വിപത്തുകളെ പറ്റി വൈവിധ്യമായ പരിപാടികള്‍ സംഘടിപ്പിച്ചു.
ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ശശിധരന്‍നായര്‍ അധ്യക്ഷനായി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.അനില്‍കുമാറും വനിതാ ശിശു വികസന ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്തും ക്ലാസുകള്‍ നയിച്ചു.
സെക്രട്ടറി പി.എസ് പ്രജു, ബാബുവട്ടപ്പറമ്പില്, എസ്.സതീഷ്ചന്ദ്രന് നായര്‍, ഡോ.പ്രീതാകുമാരി, ഉഷാസ്റ്റീഫന്, അംബിക എന്നിവര്‍ പ്രസംഗിച്ചു.