മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം
1549482
Saturday, May 10, 2025 6:51 AM IST
നെടുമങ്ങാട്: നഗരസഭ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് 16 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മെൻസ്ട്രൽ കപ്പിന്റെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു.
നെടുമങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, കൗൺസിലർമാരായ പ്രിയ,
സുമയ്യമനോജ്, ഷീജ സജിത, ശ്യാമള,സിന്ധു കൃഷ്ണകുമാർ, ഷീജ, ആദിത്യവിജയകുമാർ, ലളിത തുടങ്ങിയവർ പ്രസംഗിച്ചു.