പേയാട് കണ്ണശയ്ക്ക് നൂറുമേനി വിജയം
1549466
Saturday, May 10, 2025 6:39 AM IST
പേയാട്: എസ്എസ്എൽസി പരീക്ഷയിൽ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിന് ഇത്തവണയും നൂറുമേനി വിജയം. തുടർച്ചയായി പതിനേഴാം വർഷമാണ് സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നത്.
പരിക്ഷ എഴുതിയ 125 വിദ്യാർഥികളും തിളക്കമാർന്ന വിജയം കരസ്ഥമാക്കി. 81 ആൺകുട്ടികളും, 44 പെൺകുട്ടികളുമാണ് ഇക്കുറി എസ്എസ് എൽസി പരീക്ഷയിൽ മാറ്റുരച്ചത്. ഇവരിൽ 34 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 20 കുട്ടികൾ ഒൻപത് വിഷയങ്ങളിൽ എപ്ലസ് കരസ്ഥമാക്കി. മികവാർന്ന വിജയത്തിലൂടെ നാടിന്റെ അഭിമാനങ്ങളായി മാറിയ വിദ്യാർഥികൾ ഫലമറിഞ്ഞയുടൻ സ്കൂളിലെത്തി.
മധുരം വിളമ്പി സ്കൂളിന്റെ ചുണക്കുട്ടികൾ ആഹ്ലാദം പങ്കിട്ടു. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, ഹെഡ്മിസ്ട്രസ് റിൻസി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് വിജയികൾക്ക് മധുരം നൽകി അനുമോദിച്ചു.