വേനൽ അവധി; നീന്തൽ പരിശീലനത്തിന് തിരക്ക്
1549479
Saturday, May 10, 2025 6:51 AM IST
നെടുമങ്ങാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നീന്തൽ പരിശീലന കേന്ദ്രത്തിൽ വേനൽ അവധിക്ക് പരിശീലനം പൊടിപൊടിക്കുന്നു. നെടുമങ്ങാട് നഗരസഭയും അക്വാറ്റിക്ക് സെന്ററും സംയുക്തമായി ആണ് നീന്തൽ പരിശീലനം നൽകുന്നത്.
2022 ൽ പ്രവർത്തനം ആരoഭിച്ച പരീശീലന കേന്ദ്രത്തിൽ നിരവധി പേർ ആണ് നീന്തൽ പഠിയ്ക്കുവാൻ എത്തുന്നത്. വേനൽ അവധി യോടനുബന്ധിച്ചു 500ഓളം കുട്ടികൾ നീന്തൽ പരിശീലനത്തിനായി എത്തുന്നു. കുട്ടികൾക്ക് പുറമേ മുതിർന്നവർക്കും സ്ത്രീകൾക്കും ജീവിത ശൈലി രോഗങ്ങൾക്ക് അടിപ്പെടാതിരിക്കുവാൻ നീന്തൽ പരിശീലനം നൽകുന്നുണ്ട്.
റിട്ട. ആർമി ഉദ്യോഗസ്ഥൻ ജിതേഷിന്റെ നേതൃത്വത്തിൽ രണ്ട് വനിതകളും മൂന്ന് പുരുഷൻമാരുമാണ് പരിശീലനം നൽകുന്നത്. വിവിധ സായുധ സേനയിലേയ്ക്കുള്ള ഉദ്യോഗാർഥികൾക്കായി പ്രത്യേക പരിശീലനവും ഇവിടെ നൽകുന്നു.