അ​മ്പൂ​രി: എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം വ​രി​ച്ച അ​ന്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും. ഈ ​വ​ർ​ഷം 125 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 125 പേ​രും വി​ജ​യി​ച്ചു.

1956-ൽ ​സ്ഥാ​പി​ത​മാ​യ സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് രാ​വി​ലെ 10 ന് ​മാ​ലി​പ്പ​റ​മ്പി​ൽ പാ​രീ​ഷ് ഹാ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സോ​ണി ക​രു​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ലാ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്രി​ൻ​സി​പ്പൽ സി. ​സൂ​സ​ൻ എം​ജെ, പ്ര​ഥ​മ പ്രി​ൻ​സി​പപ്പലാ​യി​രു​ന്ന അം​ബ്രോസീ​സ് നൈ​നാ​ൻ, റി​ട്ട.​പ്രി​ൻ​സി​പപ്പൽ ടോ​മി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ലാ​ലി ജോ​ൺ, ബി​ന്ദു ബി​നു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ർ​ച്ച​ന, അ​ധ്യാപ​ക അ​ന​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.