ഇന്ത്യന്‍ സേനയ്ക്ക് ദീപം തെളിയിച്ച് ഐക്യദാര്‍ഢ്യം
1549473
Saturday, May 10, 2025 6:39 AM IST
തിരുവനന്തപുരം: പാക്കിസ്ഥാനിലെ ഭീകര ത്താവളങ്ങള്‍ ലക്ഷ്യമാക്കി ഓപ്പറേഷന് സിന്ദൂ റിലൂടെ ആക്രമണം നടത്തിയ ഇന്ത്യന്‍ സേനയ്ക്ക് അഭിവാദ്യവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ദീപം തെളിയിച്ചു.
പ്രേംനസീര്‍ സുഹൃത് സമിതി പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നടത്തിയ ഐക്യദാര്ഢ്യചടങ്ങ് മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എം.ആര്. തമ്പാന് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്, ഷംസ് ആബ്ദീന്‍,
സൈനുല്‍ ആബ്ദിന്‍, അജിത് കുമാര്‍, അലോഷ്യസ് പെരേര ,നാസര്‍ കിഴക്കതില്‍, അജയ് വെള്ളരിപ്പണ, ഡോ. വാഴമുട്ടം ചന്ദ്രബാബു, അഡ്വ. ഫസിഹ, സോനു, ഗൗരീ കൃഷ്ണ, സുദര്ശന്, രാജ്കുമാര്, വിനോദ്,അനിത,സുഗത, ജെ. ലത, സി.കെ. റാണി, നസീറ , ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു. പ്രേംസിം സിംഗേര്‍സ് ഗായകര്‍ ദേശഭക്തി ഗാനങ്ങളും ആലപിച്ചു.