കാരുണ്യ സ്പർശം
1339588
Sunday, October 1, 2023 4:46 AM IST
തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റ് സംഘടിപ്പിച്ച ’കാരുണ്യ സ്പർശം’ പരിപാടി സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഭാരതീയം സൗജന്യ ഡയാലിസിസ് പദ്ധതിയുടെ നാലാംഘട്ടം തുടക്കം കുറിച്ചു. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വീൽ ചെയർ എന്നിവ വിതരണം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി സ്ഥാനമേറ്റ സൈഫുദീൻ ഹാജി, നാടക-നാട്യ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ജി.അശോകൻ എന്നിവരെ ഭാരതീയം ട്രസ്റ്റ് ആദരിച്ചു. എൻആർഐ കൗണ്‍സിൽ ചെയർമാൻ പ്രവാസി ബന്ധു അഹമ്മദ്, സാമൂഹ്യ പ്രവർത്തകർ സബീർ തിരുമല, ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, ട്രസ്റ്റ് അംഗം ഡോ. രഘുരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.