ചരമവാര്‍ഷികവും രാഷ്ട്രീയ വിശദീകരണയോഗവും
1337927
Sunday, September 24, 2023 12:32 AM IST
വെള്ളറട: ആര്യങ്കോട് മണ്ഡലം പ്രസിഡന്റും ഡിസിസി അംഗവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന വി. വേലപ്പന്‍നായരുടെ ആറാം ചരമവാര്‍ഷികവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു .
ആര്യങ്കോട് മണ്ഡലം പ്രസിഡന്റ് കീഴാറൂര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. മുന്‍ എംഎല്‍എ എ.ടി.ജോര്‍ജ്ജ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അന്‍സജിതാ റസല്‍, ആര്.വത്സലന്‍ , എ.കെ.ശശി , പാറശാല സുധാകരൻ, കള്ളിക്കാട് വില്‍ഫ്രഡ് രാജ് , അഡ്വ. ഗിരീഷ് കുമാര്‍, ടി.സ്റ്റീഫന്‍, എസ്.വിജയ ചന്ദ്രന്, കൊല്ലിയോടു സത്യനേശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.