മാർ ദീയസ്ക്കോറസ് ഫാർമസി കോളജിൽ ഫാർമസിദിനാഘോഷം
1337909
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: ദേശീയ ഫാർമസിസ്റ്റ് ദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറസ് ഫാർമസി കോളജിന്റെ നേതൃത്വത്തിൽ ഫാർമസി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി വിദ്യാർഥികളും, അധ്യാപകരും പങ്കെടുക്കുന്ന റാലി നാളെ ചാവാടിമുക്ക് മുതൽ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ് ജംഗ്ഷൻ വരെ നടത്തും. തുടർന്ന് ഫ്ളാഫ് മോബും നടത്തും.
ആഘോഷത്തോട് അനുബന്ധിച്ചു കോളജിൽ നടക്കുന്ന ഫാർമസി ദിനാഘോഷ പരിപാടികൾ കോളജ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്്ഘാടനം ചെയ്യും. ടി.എസ് കൃഷ്ണകുമാർ, (ഗവ ൺ മെന്റ് അനലിസ്റ്റ്, ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി) മുഖ്യപ്രഭാഷണം നടത്തും.
ഡോ. ജോസഫ് സാമൂവൽ കറുകയിൽ കോർ എപ്പിസ് കോപ്പ, ഫാ. എബ്രഹാം തോമസ്, പ്രിൻസിപ്പൽ പ്രഫ. ഡോ. പ്രീജ പിള്ള, കോളജ് യൂണിയൻ ചെയർമാൻ എൽ.വെങ്കടാചലം എന്നിവർ പ്രസംഗിക്കും.