ദത്തം 2023 ചിത്രപ്രദർശനം
1337908
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: പത്തൊന്പതു പേരുടെ പെയിന്റിംഗ് പ്രദർശനത്തിന് അരങ്ങൊരുങ്ങുന്നു. പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തന്റെ ശിഷ്യരായ 19 പേരാണ് "ദത്തം 2023' എന്ന പേരിൽ പ്രദർശനമൊരുക്കുന്നത്.
നളന്ദ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ ആർട് ഗാലറിയിലാണ് 29 മുതൽ ഒക്ടോബർ രണ്ടു വരെ നീളുന്ന ചിത്രപ്രദർശനം നടത്തുന്നത്. 27നു വൈകുന്നേരം അഞ്ചിന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ബി.ഡി. ദത്തൻ, നേമം പുഷ്പരാജ്, സി.പി. സുനിൽ എന്നിവർ പ്രസംഗിക്കും. രാവിലെ 11 മുതൽ രാത്രി ഏഴു വരെ പ്രദർശനം കാണാം.
ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരാണ് ഈ 19 പേരും. ബി.ഡി. ദത്തന്റെ ശിഷ്യർ എന്ന നിലയിലാണ് ഇവർ ഒരുമിക്കുന്നത്.