തെരുവുനായ്ക്കൂട്ടം ആടുകളെ കടിച്ചുകൊന്നു
1337368
Friday, September 22, 2023 1:26 AM IST
പിരപ്പൻകോട്: പേരയത്തു മുകളിൽ കൂട്ടിൽ കെട്ടിയിരുന്ന ഗർഭിണിയടക്കം അഞ്ച് ആടുകളിൽ രണ്ടെണ്ണത്തിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.
രണ്ടെണ്ണത്തിനെ കടിച്ച് മുറിവേൽപ്പിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് പേരയത്തുമുകൾ ജി.എസ്. ഭവനിൽ സുചീന്ദ്രന്റെ ആടുകളെയാണ് നായ് ക്കൾ കൊന്നത്. വീട്ടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്.
ആടുകളുടെ കരച്ചിൽകേട്ട് വീട്ടുകാർ പുറത്തിറങ്ങി നായ്ക്കൂട്ടത്തെ വിരട്ടിയോടിച്ചെങ്കിലും അപ്പോഴേയ്ക്കും രണ്ട് ആടുകൾ ചത്തിരുന്നു.