ഫണ്ട് കൈമാറ്റം അന്വേഷിക്കണം: സഹകാരികൾ
1337361
Friday, September 22, 2023 1:15 AM IST
വെള്ളറട: കുന്നത്തുകാല്‍ സഹകരണ സംഘത്തിലെ സ്വകാര്യ അക്കൗണ്ടിലേക്കുള്ള ഫണ്ട് കൈമാറ്റം അന്വേഷിക്കണമെന്ന പരാതിയുമായി സഹകാരികള്‍.
സംഘത്തിലെ ഒരു ബോര്‍ഡ് അംഗത്തിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പെന്ഷന് തുക വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള ഇന്‍സന്റീവ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഫണ്ടുകൾ കൈ മാറ്റുന്നത്.
90 വര്‍ഷത്തിലേറെ പഴക്കം അവകാശപ്പെടുന്ന സംഘത്തിന്റെ ഭരണം കോണ്‍ഗ്രസിലെ ഒരു വിഭാഗം പേരുടെ കൈയിലാ ണ്. ബോര്‍ഡ് അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും മാത്രമേ അംഗത്വം നല്‍കാറുള്ളൂ. കഴിഞ്ഞ വർഷം നല്കിയ രണ്ടായിരത്തോളം അപേക്ഷകള്‍ നശിപ്പിച്ചെന്നും ആരോപ ണമുണ്ട്. ഇതിനെതിരേ സിപിഎം പ്രക്ഷോഭത്തിലുമാണ്.
കടാശ്വാസ കമ്മീഷന്റെ ഇളവു നേടുന്നതിനായി ബോര്‍ഡ് അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ ബിനാമി പേരുകളില്‍ വന്‍തോതില്‍ വായ്പയെടുക്കുന്നതിനെതിരേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല തവണ ചിട്ടി കളിലും നിക്ഷേപങ്ങളിലും വായ്പകളിലും വന്‍ ക്രമക്കേടുകള്‍ തുടരുകയാണ്.