അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ്പ: രാതികള്ക്ക് അടിയന്തര പരിഹാരം വേണമെന്ന് വ്യാപാരികള്‍
1301793
Sunday, June 11, 2023 6:32 AM IST
നെയ്യാറ്റിന്‍കര: അനധികൃത പാര്‍ക്കിംഗ് മുതല്‍ കായിക പരിശീലനം വരെയുള്ള പ്രവൃത്തികള്‍ നഗരസഭയുടെ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരത്തിന് തടസമാകുന്നതായി പരാതി.
അടിയന്തരമായി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരങ്ങളിലേയ്ക്ക് നീങ്ങുമെന്നു വ്യാപാരികളുടെ മുന്നറിയി പ്പ്. നെയ്യാറ്റിന്‍കര നഗരസഭയുടെ നിയന്ത്രണത്തിലുള്ള അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അനധികൃത പാര്‍ക്കിംഗ്. വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥലസൗകര്യമില്ലായെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ക്കിംഗിനു നഗരസഭ അനുവദിച്ച സ്ഥലങ്ങളില്‍ ടെന്പോ, ട്രക്കര്‍ വാഹനങ്ങളുടെയും കായിക പരിശീലനത്തിനെത്തുന്നവരുടെ വാഹനങ്ങളുടെയും സാന്നിധ്യമാണുള്ളത്.
തിരുവനന്തപുരത്തേയ്ക്കും ദൂരസ്ഥലങ്ങളിലേയ്ക്കും പോകുന്ന പല സ്വകാര്യ വ്യക്തികളും അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് കോന്പൗണ്ട് വാഹന പാര്‍ക്കിംഗിനായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ചെറുതും വലുതുമായ ഫ്ലക്സ് ബോര്‍ഡുകള്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ ചുറ്റും സ്ഥാപിച്ചിരിക്കുന്നതും കോംപ്ലക്സിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കോംപ്ലക്സില്‍ വരുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലായെന്ന പരാതിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല.
ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തെ കായിക പരിശീലനം കായികാവശ്യങ്ങള്ക്കുള്ള സ്റ്റേഡിയത്തിലേക്കോ മറ്റോ മാറ്റണമെന്ന വ്യാപാരികളുടെ ആവശ്യവും ശക്തമാണ്. നിരവധി തവണ ഈ വിഷയങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമസഹായം തേടി കോടതികളെ സമീപിക്കാനാണ് ചില വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്. അക്ഷയ ഷോ പ്പിംഗ് കോംപ്ലക്സ് സംരക്ഷിക്കണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കുന്നു.