കൊലപാതകശ്രമം: യുവാവിനെ അറസ്റ്റുചെയ്തു
1300183
Sunday, June 4, 2023 11:53 PM IST
വിഴിഞ്ഞം: കൂടെ താമസിച്ചിരുന്ന ആൺ സുഹൃത്ത് യുവതിയെ കൊല്ലാൻ ശ്രമിച്ചതായി പരാതി. വായിൽ തുണി തിരുകിക്കയറ്റി ശ്വാസം മുട്ടിച്ച് ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചതായും യുവതി .
ആൺ സുഹൃത്തിനെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടുകാൽ സ്വദേശിനിയുടെ പരാതിയിൽ മേൽ നരുവാം മൂട് സ്വദേശി കരടി ഉണ്ണിയെന്ന അനിൽകുമാർ (35) നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നരുവാം മൂട് പോലീസ്റ്റേഷനിൽ വധശ്രമ മുൾപ്പെടെ നിരവധി കേസിലെ പ്രതിയായ അനിൽ കുമാറിനെ യുവതിയാണ് അടുത്ത കാലത്ത് ജാമ്യത്തിലിറക്കിയത്. കൂടെ താമസിക്കുന്നതിനിടയിൽ കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് വഴി തെളിച്ചതെന്ന് യുവതി. പിണങ്ങിപ്പോയ യുവാവ് ശനിയാഴ്ച രാത്രിയിൽ തിരിച്ചെത്തി പ്രശ്നമുണ്ടാക്കി. പത്ത് വയസുകാരനായ മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ശ്രമിച്ചെങ്കിലും കതക് തുറക്കാതെ വന്നതോടെ ഇവർ പോലീസിൽ വിവരമറിയിച്ചു. വിഴിഞ്ഞം പോലീസ് എത്തി കതക് തുറന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.