പുനരുപയോഗ പ്രക്രിയാ കേന്ദ്രത്തിലേക്ക് ഗ്രെയ്ന്റർ
1299894
Sunday, June 4, 2023 6:57 AM IST
പേരൂര്ക്കട: നന്തന്കോട് ഹെല്ത്ത് സര്ക്കിളിലെ പുനരുപയോഗ പ്രക്രിയാ കേന്ദ്രത്തിലേക്ക് ഗ്രെയ്ന്റർ എത്തിച്ചു. നന്തന്കോട് സീനിയർ ഹെൽത്ത് ഇന്സ് പെക്ടര് എസ്.എസ്. മിനുവിന്റെ സഹോദരന് എസ്.എസ്. മഹേഷാണ് പ്രവര്ത്തന ക്ഷമമായ ഗ്രെയ്ന്റർ എത്തിച്ചത്.
തിരുവനന്തപുരം നഗരസഭയുടെ പദ്ധതിയായ റീ യൂസ്, റെഡ്യൂസ്, റീസൈക്കിളിന്റെ ഭാഗമായാണ് മഹേഷ് ഗ്രെയ്ന്റർ എത്തിച്ചത്. പുതിയ ഉപകരണങ്ങള് വാങ്ങാന് പദ്ധതിയിട്ടിരിക്കുന്ന പൊതുജനങ്ങള്ക്ക് തങ്ങളുടെ വീടുകളില് ഉപയോഗിക്കുന്ന പഴയ പ്രവര്ത്തനക്ഷമമായ ഉപകരണങ്ങൾ കേന്ദ്രത്തിലെത്തിക്കാവുന്നതാണ്. തുടര്ന്ന് ഇത്തരം ഉപകരണങ്ങള് ആവശ്യക്കാരായ പാവപ്പെട്ടവര്ക്കു കൈമാറും. നന്തന്കോട് മാര്ക്കറ്റിലാണ് ആര്ആര്ആര് കേന്ദ്രം പ്രവര്ത്തിച്ചു വരുന്നത്. പ്രവാസിയായ മഹേഷും ടെക് നോപാര്ക്ക് ജീവനക്കാരിയായ ഭാര്യ സരിതയും നേരിട്ടെത്തിയാണ് ഗ്രെയ്ന്റർ കൈമാറിയത്. നന്തന്കോട് സര്ക്കിള് ഹെല്ത്ത് ഇന്സ്പെക്ടര് നിഷയും ഹരിതകര്മ സേനാ പ്രവര്ത്തകരും ഗ്രെയ്ന്റർ കൈപ്പറ്റി