മഹിളാസംഘം യൂണിറ്റ് സമ്മേളനം
1298769
Wednesday, May 31, 2023 4:16 AM IST
നെടുമങ്ങാട് : കേരള മഹിള സംഘം കാച്ചാണി യൂണിറ്റ് സമ്മേളനം ജില്ലാ സെകട്ടറി ശോഭന ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കോമളവല്ലിയമ്മ അധ്യക്ഷയായി. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയന്‍നായര്‍ ,വാര്‍ഡംഗം ഗീതാ ഹരികുമാര്‍, റഹിം, ബിനുകുമാര്‍, വിജയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കോമളവല്ലിയമ്മ(പ്രസിഡന്റ്) അജിതകുമാരി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.