പഠനോപകരണ വിതരണം നടത്തി
1298419
Tuesday, May 30, 2023 12:07 AM IST
തിരുവനന്തപുരം: സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ വിദ്യാജ്യോതി പുരസ്കാര വിതരണവും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷികുട്ടികളെ ആദരിക്കലും മെഡിക്കൽ കിറ്റി വിതരണവും നടന്നു.
ട്രസ്റ്റ് പ്രസിഡന്റ് സിന്ധു വർമയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ സാന്ദ്ര, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ട്രസ്റ്റ് രക്ഷാധികാരി റാണി മോഹൻദാസ്, ബിഎസ്എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻഡ, മണക്കാട് ഗോപിനാഥൻ നായർ, വിനയചന്ദ്രൻ നായർ, അജു കെ. മധു, അജിൻ മണിമുത്ത്, എക്സിക്യൂട്ടീവ് അംഗം അപ്സര എന്നിവർ പങ്കെടുത്തു.
വെഞ്ഞാറമൂട് : വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വേളാവൂർ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന വിതരണത്തിന്റെ ഉദ്ഘാടനം വെഞ്ഞാറമൂട് സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ നിർവഹിച്ചു.