വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​നെ വ​ലി​ച്ചെറി​യ​ല്‍ മു​ക്ത വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ ലാ​ല്‍കൃ​ഷ്ണ​ന്‍ ഉദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ വീ​ടു​ക​ളി​ലും ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് ബ​യോ​ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. വി​ക​സ​ന സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ന്‍ ബോ​സ്, ന​വ​കേ​ര​ളം റി​സോ​ഴ്സ്പേ​ഴ്സ​ന്‍ ചാ​ള്‍​സ്, പ്ര​മീ​ള ജോ​ണ്‍, ഫ്രാ​ങ്ക്ളി​ന്‍, ഗ്രീ​ഷ്മ, ബിന്ദു​ സ​തീ​ഷ്, ല​ളി​ത​കു​മാ​രി, ശ്രീ​ജ, വ​സ​ന്ത​കു​മാ​രി, ല​തി​ക തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.