തേൻ തുമ്പിയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
1283258
Saturday, April 1, 2023 11:16 PM IST
കിളിമാനൂർ : കിളിമാനൂർ കെഎസ്ആർടിസി ജംഗ്ഷനിൽ നിരവധി പേർക്ക് തേൻ തുമ്പിയുടെ കുത്തേറ്റു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.ഡിപ്പോയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ നാലു നില കെട്ടിടത്തിന് മുകളിൽ കൂടു കൂട്ടിയിരിക്കുന്ന തേൻതുമ്പികളുടെ കൂട്ടിൽ പരുന്ത് കൊത്തിയതോടെയാണ് തേൻ തുമ്പികൾ പറന്ന് കൂട്ടത്തോടെ ഡിപ്പോ പരിസരത്ത് എത്തിയത്. ഡിപ്പോയിൽ ബസ് കാത്തു നിന്ന യാത്രക്കാർ, ജീവനക്കാർ, പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയവർ, സമീപത്തെ കടകളിലുള്ളവർ, കാൽനടയാത്രക്കാർ എന്നിവർക്കെല്ലാം കുത്തേറ്റു. പത്തോളം കൂടുകളാണ് കെട്ടിടത്തിലുള്ളത്. അധികൃതർ അടിയന്തരമായി ഇടപെട്ട് തുമ്പിക്കൂടുകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
നഗരസഭാ ആസ്ഥാനത്ത്
യോഗാ പരിശീലനം സംഘടിപ്പിച്ചു
പേരൂർക്കട: ആരോഗ്യ സംരക്ഷണത്തിനായി തിരുവനന്തപുരം നഗരസഭ ആസ്ഥാനത്ത് യോഗാ പരിശീലനം സംഘടിപ്പിച്ചു. നഗരസഭയിലെ ജനന മരണ വിവാഹ രജിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാർ എല്ലാ ശനിയാഴ്ചയും യോഗ പരീശീലനം നടത്താൻ തീരുമാനിച്ചു. ഇന്നലെ രാവിലെ 9.15 മുതൽ 10 വരെയാണ് പരിശീലനം നടന്നത്. സബ് രജിസ്ട്രാറായി ചുമതലയേറ്റെടുത്ത എസ്.എസ് മിനുവിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഏഷ്യൻ യോഗ റഫറി എ.ജോയി പരിശീലകനായി എത്തി. നഗരസഭയിലെ മുഴുവൻ ജീവനക്കാരെയും യോഗ പരിശീലനത്തിൽ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.