കോവളം ബൈപ്പാസ് ഉപരോധിച്ചു
1283257
Saturday, April 1, 2023 11:16 PM IST
.വിഴിഞ്ഞം : കോവളം ബൈപ്പാസ് മരണകെണിയാകരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവളം ജംഗ്ഷനിൽ ബൈപ്പാസ് ഉപരോധിച്ചു. ഉപരോധം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ് ഉദ്ഘാടനം ചെയ്തു.
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് നാലു വയസുകാരൻ കഴിഞ്ഞ ദിവസം ഇവിടെ മരണപ്പെട്ടിരുന്നു. ദേശീയ പാത അഥോറിറ്റിയുടെ അശാസ്ത്രീയമായ റോഡ് നിർമാണമാണ് പ്രധാന കാരണമെന്ന് സമരക്കാർ ആരോപിച്ചു.സ്ഥലത്തെത്തിയ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾ ദേശീയ പാത അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാൻ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ബൈപ്പാസിൽ പലയിടത്തും സബ് റോഡുകൾക്ക് തുടർച്ചയില്ലെന്നും ,സിഗ്നൽ ലൈറ്റുകൾക്ക് കൃത്യതയില്ലെന്നും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ ഉദാഹരണമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷത വഹിച്ച ഉപരോധ സമരത്തിൽ ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് സെക്രട്ടറി അഡ്വ. ശിജിത്ത് ശിവസ്, സിപിഎം കോവളം ലോക്കൽ സെക്രട്ടറി ബി. ബാബു, ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് ട്രഷറർ നിനു തുടങ്ങിയവർ പങ്കെടുത്തു.