കനാൽ നവീകരണം ഉദ്ഘാടനം ചെയ്തു
1281356
Sunday, March 26, 2023 11:05 PM IST
നേമം: പാപ്പനംകോട് ഹൈസ്കൂളിന് സമീപം നെയ്യാർ പ്രോജക്ടിന്റെ ഭാഗമായ കനാലിന്റെ ഇരുകരകളും നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി.ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപ ചെലവിൽ നടത്തുന്ന നവീകരണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എസ്റ്റേറ്റ് വാർഡ് കൗൺസിലർ എൽ. സൗമ്യ അധ്യക്ഷയായി. ചെറുകിട ജലശേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. പ്രദീപ്കുമാർ, കെ. പ്രസാദ്, പാപ്പനംകോട് അജയൻ, എ. കമാൽ, വി. രാജേഷ്, അഡ്വ സി. സിന്ധു , സതീഷ് വസന്ത്, കെ. മുരളീധരൻ, വാസുദേവൻ നായർ, പി. കമലാസനൻ നായർ, ഡി. വേണു,വെട്ടിക്കുഴി ഷാജി, നിറമൺകര വിജയൻ എന്നിവർ പ്രസംഗിച്ചു.
നെയ്യാർ പ്രോജക്ടിന്റെ ഭാഗമായി പാപ്പനംകോട് ഹൈസ്കൂളിന് സമീപത്തെ കനാലിന്റെ നവീകരണ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു.