യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍
1280364
Thursday, March 23, 2023 11:47 PM IST
തിരുവനന്തപുരം: തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ യുവാവിനെ ആകമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച കേസില്‍ രണ്ട് പേരെ പോലീസ് പിടികൂടി. തമിഴ്നാട് തെങ്കാശി മാരിയമ്മന്‍ കോവില്‍ തെരുവില്‍ രാജേഷ് (36), വര്‍ക്കല അയിരൂര്‍, കിഴക്കുംപുറം,ചരുവിള വീട്ടില്‍ അനീസ് (36) എന്നിവരെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 മണിക്കാണ് സംഭവം നടന്നത്. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോയിന്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി കണക്ട് ചെയ്യുന്ന സമയം മര്യനാട് സ്വദേശിയായ സെബാസ്റ്റ്യനെ ആക്രമിച്ച്, പ്രതികള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉളിയാഴത്തുറ, ചെമ്പഴന്തി വാര്‍ഡില്‍ കീരിക്കുഴി, ദിവ്യാ ഭവനില്‍ അപ്പൂസ് എന്ന് വിളിക്കുന്ന ദീപു (31) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.