സിഇടി കാന്പസിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1280193
Thursday, March 23, 2023 2:47 AM IST
തിരുവനന്തപുരം: മണ്‍വിളയിലെ ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിംഗിൽ (സിഇടി) ഈവനിംഗ് കോഴ്സ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീൻ (29) നെയാണ് ഇന്നലെ രാവിലെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചാക്ക ഐടിഐയിലെ ജീവനക്കാരനാണ് ഷംസുദ്ദീൻ.പെയിന്റിംഗ് പണിക്കെത്തിയ തൊഴിലാളികളാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ശ്രീകാര്യം പോലീസ് മേൽനടപടി സ്വീകരിച്ചു.