അ​രു​വി​പ്പു​റം ശി​വപ്ര​തി​ഷ്ഠ​യു​ടെ 135-ാമ​ത് വാ​ര്‍​ഷി​ക​വും മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷ​വും
Sunday, February 5, 2023 11:31 PM IST
വെ​ള്ള​റ​ട: അ​രു​വി​പ്പു​റം ശി​വ​പ്ര​തി​ഷ്ഠ​യു​ടെ 135-ാമ​ത് വാ​ര്‍​ഷി​ക​വും മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷ​വും ഒ​ന്പ​തു​മു​ത​ൽ 18 വ​രെ ന​ട​ക്കും.  ഒ​ന്പ​തി​നു വൈ​കു​ന്നേ​രം 6.15ന് ​തൃ​ക്കൊ​ടി​യേ​റ്റ്.
ഏഴുമ​ണി​ക്ക് പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക ഉ​ദ്ഘാ​ട സ​മ്മേ​ള​നം വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ് നി​ര്‍​വ​ഹി​ക്കും.​മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.വി. ഗോ​വി​ന്ദ​ന്‍‍, ബിജെപി ​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, കെ​പിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം, വ​നി​ത ക​മ്മീഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. സ​തീ​ദേ​വി, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡന്‍റ് അ​ഡ്വ. അ​ന​ന്തഗോ​പ​ന്‍, സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യ് എം​എല്‍എ, ​പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം​എ​ല്‍​എ, ദീ​പു ര​വി, ഡോ. ചി​ത്രാ രാ​ഘ​വ​ന്‍, ഗി​രീ​ഷ് കോ​നാ​ട്, സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, സ്വാ​മി സാ​ന്ദ്രാ​ന​ന്ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
മൂ​ന്നാം ഉ​ത്സ​വ ദി​വ​സ​മാ​യ 11 ന് ​വൈ​കു​ന്നേ​രം ഏഴു മ​ണി​ക്ക് കാ​ര്‍​ഷി​ക വ്യ​വ​സാ​യി​ക സ​മ്മേ​ള​നം കേ​ന്ദ്രമ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​കും. കൃഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്, എം എല്‍എ ​മാ​രാ​യ പി.എ​സ്. സു​പാ​ല്‍, എം. ​വി​ന്‍​സ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഡി. ​സു​രേ​ഷ് കു​മാ​ര്‍, ഡോ. ബി. അ​ശോ​ക്, ഡി​സിസി ​പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി ​കെ രാ​ജ് മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
12ന് ​രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഭ​ക്ഷ്യ​മ​ന്ത്രി ജി.ആ​ര്.‍ അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ധിതീ​ര്‍​ഥ സ്വാ​മി അ​ധ്യ​ക്ഷ​നാ​കും. യോ​ഗ​ത്തി​ല്‍ ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ലഎ, ​വ​നി​ത വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ കെ. ​പി. റോ​സ​ക്കു​ട്ടി, പി ​രാ​മ​ച​ന്ദ്ര​ന്‍, ഡോ. എ​സ് ശി​ശു​പാ​ല​ന്‍, കെ​പി സിസി എ​ക്സി​ക്യൂ​ട്ടീ​വം​ഗം ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, മ​ങ്ങാ​ട് ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും.
14 ന് ​രാ​വി​ലെ 5 ന് ​ഹോ​മ​മ​ന്ത്ര​യ​ജ്ഞം, രാ​ത്രി 7 ന് ​ഭ​ക്തി​ഗാ​ന​സു​ധ, 15 ന് ​രാ​ത്രി 7ന് ​ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ സം​ഗീ​താ​വി​ഷ്കാ​രം ഉ​ണ​ര്‍​വ് 2023. 16ന് ​വൈ​കു​ന്നേ​രം 4ന് ​അ​രു​വി​പ്പു​റം സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം എന്നിവയുണ്ടായിരിക്കും.
17ന് ​രാ​ത്രി 7ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​നാ​കും. എം ​എ​ല്‍എമാ​രാ​യ കെ.യു. ജ​നീ​ഷ് കു​മാ​ര്‍, എം.എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും.
18 ന് ​രാ​വി​ലെ 11 മ​ണി​ക്ക് അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠാസ​ന്ദേ​ശ സ​മ്മേ​ള​നം ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​ധ്യ​ക്ഷ​യാ​കും. സ്വാ​മി ശാ​ര​ദാ​ന​ന്ദ, സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എംഎല്‍ എ, ​വി.കെ. ​പ്ര​ശാ​ന്ത് എം​എ​ല്‍​എ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ശി​വ​രാ​ത്രി സ​മ്മേ​ള​നം ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി സൂ​ക്ഷ്മാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​കും. ​മ​ന്ത്രി ആ​ന്‍റണി രാ​ജു, എംപി​മാ​രാ​യ ബി​നോ​യ് വി​ശ്വം, അ​ടൂ​ര്‍ പ്ര​കാ​ശ്, എ.എ. റ​ഹീം, എംഎ​ലഎ​മാ​രാ​യ കെ. ​ആ​ന്‍​സ​ല​ന്‍, ഐ.ബി. സ​തീ​ഷ്, സ്വാ​മി വി​ശാ​ല​ന​ന്ദ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും. രാ​ത്രി 9.30ന് ​എ​ഴു​ന്ന​ള്ള​ത്ത്. 10.30ന് ​ഭ​ക്തി​ഗാ​ന​മേ​ള. 1.30ന് ​ആ​യി​രം കു​ടം അ​ഭി​ഷേ​കം.
19 ന് ​വെ​ളു​പ്പി​ന് ആ​റാ​ട്ടി​നെ​ഴു​ന്ന​ള്ള​ത്തോ​ടു കൂ​ടി ഈ ​വ​ര്‍​ഷ​ത്തെ തി​രുഉ​ത്സ​വത്തിനു സമാപ നമാകും.