ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
1263768
Tuesday, January 31, 2023 11:32 PM IST
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി തമ്പാനൂരിലെ പൊന്നറ ശ്രീധർ പാർക്കിൽ നടത്തിയ ഗാന്ധിജിയുടെ രക്തസാക്ഷി ത്വ ദിനാചരണം മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡിസിസി അധ്യക്ഷൻ പാലോട് രവി അധ്യക്ഷനായി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രഥമ ഗാന്ധിജി ജന സേവ പുരസ്കാരം സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പത്തനാപുരം ഗാന്ധിഭവനു കൈമാറി. സെക്രട്ടറി പുനലൂർ സോമരാജൻ അവാർഡ് ഏറ്റുവാങ്ങി. ഡോ. ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാനാലാപനത്തിൽ കാവാലം ശ്രീകുമാറും പന്തളം ബാലനും ഗാനങ്ങൾ ആലപിച്ചു. ഫാ. സി. ജോസഫ്, പാളയം ഇമാം ശുഹൈബ് മൗലവി, ഉമ്മൻ വി. ഉമ്മൻ, കാട്ടൂർ നാരായണപിള്ള, എൻ. ശക്തൻ, ജി.എസ്. ബാബു, നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, പി.കെ. വേണുഗോപാൽ, കൈമനം പ്രഭാകരൻ, വിനോദ് സെൻ, വലിയശാല പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്തമംഗലം മോഹൻ, ശ്രീകണ്ഠൻ നായർ, ആർ. ഹരികുമാർ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ആർ. അജകുമാർ അധ്യക്ഷത വഹിച്ചു. നെട്ടറക്കോണം ഗോപാലകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ എം.എൻ. ഗിരി, പാണയം അബ്ദുൽ സലാം, എ മുരളീധരൻ നായർ, വേലപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റി മൂഴി ജംഗ്ഷനിൽ നടത്തിയ ഗാന്ധിജി അനുസ്മരണത്തിന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേട്ടമ്പള്ളി സനൽ, ഡിസിസി മെമ്പർ കെ. ശേഖരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം വേങ്കവിള സുരേഷ്, ഐഎൻടിയുസി മണ്ഡലം പ്രിസിഡന്റ് വേങ്കവിള ജയകുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മൂഴി സുനിൽ, നിസാം പള്ളിമുക്ക്, സീറാസ് മൂഴി ബാബു, കവിരാജപുരം ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ രക്തസാക്ഷിത്വ ദിനാചരണത്തി ൽ മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. രാജശേഖരൻ നായർ, കരുപ്പൂർ സുരേഷ് മാഹിം, എ.എൻ. ഷെരിഫ്, ആദിത്യ വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പേരൂർക്കട: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം കോൺഗ്രസ് - എസ് ജില്ലാകമ്മിറ്റി രാഷ്ട്രപുനരർപ്പണ ദിനമായി ആചരിച്ചു. മുൻ മേയർ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാളയം രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പട്ടം കൃഷ്ണകുമാർ, ശാന്തിവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.