ഭിന്നശേഷിക്കാരായ എൻജിനിയറിംഗ് വിദ്യാർഥികൾക്കായി തൊഴിൽ മേള
1263762
Tuesday, January 31, 2023 11:30 PM IST
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ റിസർച്ച് കന്പനിയായ ആക്സിയ ടെക്നോളജീസുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ എൻജിനിയറിംഗ് വിദ്യാർഥികൾക്കായി തൊഴിൽ മേള നടത്തി. മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിൽ നടത്തിയ തൊഴിൽ മേള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിയുള്ള എൻജിനിയറിംഗ് വിദ്യാർഥികൾക്ക് ലഭിക്കാവുന്ന നല്ല തൊഴിൽ അവസരമാകും ഈ തൊഴിൽ മേളയിലൂടെ സാധ്യമാകുകയെന്നും സാങ്കേതിക നൈപുണ്യമുള്ള ഭിന്നശേഷിയുള്ള വിദ്യാർഥികളെ നിയമിക്കുന്നതിന് കൂടുതൽ കന്പനികൾ സർവകലാശാലയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൈസ്ചാൻസലർ പറഞ്ഞു. ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ, നിഷ് അക്കാദമിക് പ്രോഗ്രാമുകളുടെ പ്രിൻസിപ്പൽ ഡോ. സുജ കെ. കുന്നത്ത്, മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് ബർസാർ ഫാ. ജോണ്‍ വർഗീസ് പഴനികുന്നത്തിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ഏബ്രഹാം ടി. മാത്യു, സാങ്കേതിക സർവകലാശാലാ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ കോ-ഒാർഡിനേറ്റർ അരുണ്‍ അലക്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.