കവിതാ നായർക്ക് റഷ്യൻ സർക്കാർ പുരസ്കാരം
1262855
Saturday, January 28, 2023 11:55 PM IST
തിരുവനന്തപുരം: റഷ്യൻസർക്കാർ ഏർപ്പെടുത്തിയ ദസ് തയേവ്സ് കി മെഡലിന് തിരുവനന്തപുരം റഷ്യൻ ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ കവിതാ നായർ അർഹയായി. ദസ്തയേവ്സ്കിയുടെ 200-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിച്ചതിനാണ് റഷ്യൻ സാംസ്കാരിക മന്ത്രാലയം കവിതയെ മെഡലിനു തെരഞ്ഞെടുത്തത്. ഇതിനായുള്ള ഡിക്രിയിൽ സാംസ്കാരിക മന്ത്രി ഓർഗ ല്യൂബിമോവ ഒപ്പിട്ടു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ലിയോ ടോൾസ്റ്റോയിയുടെ പ്രപ്രൗത്രനുമായ വ്ലാദിമിർ ടോൾസ്റ്റോയ് മെഡൽ സമ്മാനിക്കും.
സ്വാഗതസംഘം ഓഫീസ്
നെടുമങ്ങാട്: കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ നയിക്കുന്ന പ്രക്ഷോഭപ്രചാരണ ജാഥ കാസർഗോഡ് ആരംഭിച്ചു. ഫെബ്രുവരി എട്ടിന് നെടുമങ്ങാട് സമാപിക്കുന്ന ജാഥാസ്വീകരണം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സംഘാടക സമിതി ആഫീസ് കെഎസ്കെടിയു സംസ്ഥാനകമ്മിറ്റി അംഗം ബി.പി. മുരളി നെടുമങ്ങാട് ചന്തമുക്കിൽ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എസ്. എസ്. ബിജു അധ്യക്ഷനായി. എസ്.കെ. ബിജു, എസ്.ആർ. ഷൈൻലാൽ, കെ.എ. അസീസ്, എം. ഗിരീഷ്കുമാർ, എൻ. ആർ ബൈജു എന്നിവർ പങ്കെടുത്തു.
സർഗോത്സവം
നെടുമങ്ങാട് : ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർഗോത്സവം 2023 പരിപാടി വെളിയന്നൂർ സാംസ്കാരിക കേന്ദ്രത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുപി, ഹൈസ്കൂൾതല വിദ്യാർഥികളുടെ സർഗവാസനകൾ പ്രോത്സാഹി പ്പിക്കുന്നതിനാണ് സർഗോത്സവം സംഘടിപ്പിക്കുന്നത്. എ.ജി. അനന്തൻ, വി.എസ്. സുരേന്ദ്രൻ, പി.ആർ. ഹരിഹരപ്രസാദ് എന്നിവർ സംസാരിച്ചു.