മേൽപ്പാലത്തിനു താഴെ പാർക്കിംഗ്; അധികൃതരുടെ ഇടപെടൽവേണം
Thursday, January 26, 2023 12:04 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​മാ​ര​പു​ര​ത്തു​നി​ന്നു എ​സ്എടി വ​രെ നീ​ളു​ന്ന മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെയുള്ളത് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സ്ഥ​ലം. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്തു വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​രു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. മി​ക​ച്ച ഒ​രു വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​യി മാ​റ്റാ​വു​ന്ന ഭാ​ഗ​മാ​ണിത്. ഡിഎം ഇ ഓ​ഫീ​സി​നു സ​മീ​പ​ത്തുനി​ന്നു മീ​റ്റ​റു​ക​ൾ മാ​ത്രം സ​ഞ്ച​രി​ച്ചാ​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് എ​ത്താ​ൻ സാ​ധി​ക്കും. ഏ​ക​ദേ​ശം 500 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ശാ​ല​മാ​യ ഇ​ട​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ൻ സാ​ധി​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ബാ​ഹു​ല്യം ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. നി​ല​വി​ൽ ഒ​രു കേ​ന്ദ്രീ​കൃ​ത പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഇ​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​ടി​വ​ശം. കൃ​ത്യ​മാ​യ ഒ​രു പാ​ർ​ക്കിം​ഗ് യാ​ർ​ഡ് നി​ർ​മിക്കു​ക​യാ​ണെ​ങ്കി​ൽ ധാ​രാ​ളം സ്ഥ​ല​സൗ​ക​ര്യം ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മി​ക​ച്ച ഒ​രു പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി അ​ടി​പ്പാ​ല​ത്തിനു താ​ഴെ​യു​ള്ള സ്ഥ​ലം ഉ​പ​യോ​ഗപ്പെടുത്തണം.