കൈറ്റ് വിക്ടേഴ്സില്‍ ദന്തസംരക്ഷണ ലഘു ചിത്രങ്ങളുടെ സംപ്രേഷണം
1246401
Tuesday, December 6, 2022 11:36 PM IST
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ദന്തസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘു ചിത്രങ്ങളുടെ സംപ്രേഷണം ആരംഭിക്കുന്നു. കൈറ്റ് വിക്ടേഴ്സും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ) തിരുവനന്തപുരം വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദന്തസംരക്ഷണത്തിന്റെ ആവശ്യകത, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ദന്തശുചീകരണം നടത്തേണ്ട രീതി തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട സമയങ്ങളിലായാണ് സംപ്രേഷണം.
ഇതിനു മുന്നോടിയായി ഈ ലഘുചിത്രങ്ങളുടെ പ്രകാശനം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. ഐഡിഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. പി.എസ്. പ്രമോദ് , വൈസ് പ്രസിഡന്റ് ഡോ. അസീം ഹസാലി, കൈറ്റ് വിക്ടേഴ്സ് പ്രൊഡ്യൂസര്‍ സി.എസ്. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.