ബോധവത്കരണ ക്ലാസ് നടത്തി
1246098
Monday, December 5, 2022 11:43 PM IST
നെടുമങ്ങാട്: നഗരസഭയും ഐസിഡിഎസും സംയുക്തമായി സംഘടിപ്പിച്ച സാമൂഹികാധിഷ്ഠിത പരിപാടിയായ ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾ തടയുക എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും കുട്ടികളുടെ പോസ്റ്റർ ചിത്രരചന മത്സരവും നടത്തി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ അധ്യക്ഷത വഹിച്ചു. വുമൺ ഫെസിലിറ്റേറ്റർ കാർത്തിക, വസന്തകുമാരി, ഡോ.ഇന്ദുലേഖ, താരാ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
എഐവൈഎഫ് യൂണിറ്റ് സമ്മേളനം
നെടുമങ്ങാട്: എഐവൈഎഫ് മന്നാർകോണം യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ.ജി. അനുജ ഉദ്ഘാടനം ചെയ്തു. പി.കെ. സാം, എസ്. ഷമീർ, ഭുവനചന്ദ്രൻ നായർ, ആർ. രതീഷ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി രേവതി (പ്രസിഡന്റ്),ശരത്ത് (സെക്രട്ടറി), അജീഷ്(ജോയിന്റ് സെക്രട്ടറി), ഐശ്വര്യ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.