കരുംകുളം പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
1245812
Sunday, December 4, 2022 11:45 PM IST
പൂവാർ: കരുംകുളം തീരദേശ പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളാണ് പ്രസിഡന്റ് എം.ചിഞ്ചുവിനും വൈസ് പ്രസിഡന്റ് ബി.മധുസൂദനൻനായർക്കും എതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ പുഷ്പംസൈമൺ, ഡെൽഫിജോസ്, എസ്.ബി.ധനലക്ഷമി, പ്രഭബിജു, ജോണിജൂസ, ഇ.എൽബറി, ഫ്രീഡാസൈൺ എന്നിവരാണ് അവിശ്വാസ പ്രമേയത്തിന്നു അനുമതി തേടി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.18 വാർഡുകളുള്ള കരുംകുളം പഞ്ചായത്തിൽ എൽഡിഎഫ് ഒന്പത്, കോൺഗ്രസ് ഏഴ്,സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ഒരു സ്വതന്ത്രനെ കൂടെ കൂട്ടിയാണ് എൽഡിഎഫ് ഇപ്പോൾ ഭരണം തുടരുന്നത്. മറ്റൊരു അംഗം യുഡിഎഫിന് ഒപ്പമാണ്.