ലിഗമെന്റ് തുന്നിച്ചേർക്കൽ സാധ്യമല്ലെങ്കിൽ....
ഡോ. ഉണ്ണിക്കുട്ടൻ ഡി
Saturday, October 22, 2022 12:24 PM IST
കളിക്കിടെ പരിക്കു പറ്റുന്പോൾ മുട്ടിനുള്ളില്‍ നീരും കാല് അനക്കുമ്പോള്‍ അതിശക്തമായ വേദനയുമാണ് തുടക്കത്തില്‍ അനുഭവപ്പെടുക.
കാല്‍മുട്ടിന്റെ കുഴ തെറ്റാതെ കാക്കുന്നത്
ക്രൂസിയറ്റ്, കൊളാറ്ററല്‍ എന്നീ ലിഗമെന്റുകളുടെ ജോലി കാല്‍മുട്ടിന്റെ കുഴ തെറ്റാതെ കാക്കുന്നതാണ്. ഇവയ്ക്ക് പരിക്ക് പറ്റുന്പോൾ ഉണ്ടാകുന്ന വേദനയും നീരും മൂന്ന് നാല് ആഴ്ചകളില്‍ മാറുകയും പിന്നീട് നടക്കുമ്പോള്‍ മുട്ട് തെന്നുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.
ഇതുമൂലം രോഗിക്ക് പടികള്‍ ഇറങ്ങുന്നതിനും കളിക്കുന്നതിനുമേ ബുദ്ധിമുട്ടുണ്ടാവു.
* മെനിസ്കസിനുണ്ടാകുന്ന പരിക്കുകളില്‍ നീര് മാറിയതിനു ശേഷവും വേദന നിലനില്ക്കുകയും മുട്ട് അനക്കുമ്പോള്‍ കൊളുത്തിപ്പിടിക്കുന്ന വേദന ഉണ്ടാവുകയും ചെയുന്നു.
മുട്ട് അനക്കാന്‍ പറ്റാത്ത അവസ്ഥ
ചില അവസരങ്ങളില്‍ മെനിസ്കസിന്റെ കീറിയ ഭാഗം സന്ധിയുടെ ഇടയില്‍ കുടുങ്ങി മുട്ട് അനക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവാം (Locking).
രോഗനിർണയം
നേരിട്ടുള്ള പരിശോധയക്ക് ശേഷം എക്സ റേ, എംആർഐ, സിടി (Xray, MRI, CT )എന്നിവ ഉപയോഗിച്ചാണ് കാല്‍മുട്ടിലെ പരിക്കുകള്‍ നിര്‍ണയിക്കുന്നത്.
ചികിത്സ തേടുന്നതു വൈകിയാൽ...
ചില ലിഗമെന്റുകള്‍ പൊട്ടിയാല്‍ തുന്നി ചേര്‍ക്കുക സാധ്യമല്ല. ക്രൂസിയറ്റ് (ACL / PCL) ലിഗമെന്റുകള്‍ ആണ് ഇതിന് ഉദാഹരണം. മറ്റുള്ളവ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ആണെങ്കില്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ സാധിക്കും.
ഒരു നിശ്ചിത കാലാവധിക്ക് ശേഷമാണ് ചികിത്സ തേടുന്നതെങ്കില്‍ തുന്നി ചേര്‍ക്കല്‍ (Repair) സാധ്യമല്ല.
തുന്നി ചേര്‍ക്കല്‍ സാധ്യമല്ലാത്ത പരിക്കുകള്‍ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഗ്രാഫ്റ്റ് ഉപയോഗിച്ച് ലിഗമെന്റ് പുനര്‍ നിര്‍മിക്കണം (Reconstruction).
(തുടരും)
വിവരങ്ങൾ - ഡോ. ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം