ജലാംശം നിലനിര്‍ത്തുക ഗര്‍ഭകാലത്ത് വ്യായാമത്തിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കണം. കാരണം, രക്തചംക്രമണത്തിനും അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് നിലനിര്‍ത്തല്‍, ശരീര താപനില നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്കും ശരീരത്തില്‍ ശരിയായ ജലാംശം ആവശ്യമാണ്.
നിങ്ങളുടെ മൂത്രത്തിന്റെ നിറം (ഇളം മഞ്ഞയായിരിക്കണം) പരിശോധിച്ച് നിങ്ങളുടെ ജലാംശനില നിരീക്ഷിക്കുക.വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ ശരിയായ ഫോം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് പേശികള്‍ക്ക് ഉള്‍പ്പെടെ ഏല്‍ക്കാവുന്ന പരിക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉപകാരപ്രദമാണ്.
കോര്‍ പേശികളെ ശക്തിപ്പെടുത്തുന്നത് നടുവേദന ലഘൂകരിക്കാനും വയറിന് പിന്തുണ നല്‍കാനും സഹായിക്കും. ആദ്യ മൂന്നു മാസത്തിനുശേഷം പെല്‍വിക്ക് ടില്‍റ്റ് പോലെയുള്ള കോര്‍ പേശികള്‍ക്ക് കരുത്ത് നല്കുന്ന വ്യായാമങ്ങള്‍ ഒഴിവാക്കുക.
സ്ട്രെംഗ്തനിംഗ് ട്രെയ്നിംഗ് സ്ട്രെംഗ്തനിംഗ് ട്രെയ്നിംഗ് ഗര്‍ഭകാലത്ത് ചെയ്യാവുന്ന വ്യായാമമുറയാണ്. മസില് ശക്തിപ്പെടുത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും പ്രസവത്തിനായി ശരീരത്തെ തയാറാക്കാനും ഇത് സഹായിക്കും.
ശരീരം ശരിയായി വാം അപ്പ് ആയും കൂള്‍ ഡൗണായും സംരക്ഷിക്കണം. പേശികളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും പരിക്കിന്റെ സാധ്യത കുറയ്ക്കുകയും വഴക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ വാം അപ്പ് ഉപകാരപ്രദമാണ്.
വ്യായാമത്തിന് ശേഷം കൂള്‍ ഡൗണ്‍ സമയം ശരീരത്തിനു നല്‍കുക. ചെറിയ സ്ട്രെച്ചുകള്‍ നടത്തിയായിരിക്കണം ഇത്. ശരീരത്തിത്തെ ശരിയായി ഒരുക്കുന്നതിനപ്പുറം ഗര്‍ഭകാലത്ത് നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വ്യായാമം ഉത്തമമാണ്.
എന്നുവച്ച് സ്വമേധയാ വ്യായാമം ചെയ്യരുത്. ഡോക്ടറുടെ നിര്‍ദേശത്തോടെയും അറിവോടെയുമായിരിക്കണം വ്യായാമം. മാത്രമല്ല, വ്യായാമത്തിനിടെ അസ്വസ്ഥതകള്‍ ഉള്‍പ്പെടെ ഉണ്ടായാല്‍ അത് ഡോക്ടറെ ധരിപ്പിക്കേണ്ടതും കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്.