ADVERTISEMENT
ADVERTISEMENT
9
Tuesday
September 2025
5:04 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
Viral News
ADVERTISEMENT
എംഎസ്ജി ചേർന്ന ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.
ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്....എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഫുഡ് അഡിറ്റീവ്സ്
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
ധാന്യങ്ങൾ പൊടിപ്പിച്ച് ഉപയോഗിക്കാം
പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം.
മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും നിർദേശിക്കുന്നു.
സ്വാദിന്റെ രഹസ്യം
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അജിനോമോട്ടോ.)
അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം.
വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
എന്താണ് E 310, E 100.. .?
പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ.
കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
ഓണക്കാലമാണ്; ആഹാരനിയന്ത്രണം കൈവിടരുത്
പാനിക് അറ്റാക്കിനെ മറികടക്കേണ്ടവിധം...
അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം
കേരളത്തിന്റെ പൊതുജനാരോഗ്യ വളര്‍ച്ചയും ഭക്ഷണ ശീലങ്ങളും
ആരോഗ്യ സേവന രംഗത്ത് ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം രോഗികളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു വേണ്ട നീക്കങ്ങള്‍ നടത്തുന്നതിലും മുന്നിലാണ്. ഇവിടെ നിര്‍ണായകമായ വെല്ലുവിളികളാണ് ആരോഗ്യ രംഗത്തു നേരിട്ടു കൊണ്ടിരിക്കുന്നത്.
പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ കുതിച്ചു കയറ്റമാണിതില് പ്രധാനപ്പെട്ട ഒന്ന്. ആരോഗ്യ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നതിനിടയിലും പ്രമേഹം, ഹൈപര്ടെന്ഷന്, അമിത വണ്ണം തുടങ്ങിയവ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന കാഴ്ചയാണു കാണുന്നത്.
ജനങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കുകയും പൊതുവായ ചികിത്സാ നടപടികളിലൂടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയുമാണ് ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടത്. പക്ഷേ, സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ചെലവുകളുടെ 4.5 ശതമാനം മാത്രമാണ് പ്രതിരോധ പരിചരണങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളൂ.
മാരക രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ പരിഗഹിക്കാന് പുതിയൊരു ആരോഗ്യ പരിചരണ രീതി ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. പോഷകാഹാരങ്ങള്‍ ലഭ്യമാക്കല്‍, ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തല്‍ തുടങ്ങിയവയ്ക്ക് ഒപ്പം രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അതേ രീതിയിലെ മുന്‍ഗണന നല്‍കുകയും വേണം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കിടയിലും പോഷകാഹാരം വൈദ്യശാസ്ത്ര പരിശീലന രംഗത്തും ചികിത്സാ വേളയിലും അവഗണിക്കപ്പെട്ടു പോകുന്ന ഒന്നായി മാറുകയാണ്. ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം.
നമ്മുടെ അവയവങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, രോഗപ്രതിരോധ സംവിധാനം എത്ര ഫലപ്രദമായി നമ്മെ പ്രതിരോധിക്കുന്നു, എങ്ങനെ നാം പ്രായമാകുന്നു എന്നതിനെയെല്ലാം ഭക്ഷണം സ്വാധീനിക്കുന്നു.
ശരിയായ ഭക്ഷണരീതികള്‍ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും നിയന്ത്രിക്കാനും ചിലപ്പോള്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാനും കഴിയും. പോഷകാഹാരത്തിന്റെ അപര്യാപ്തത ദീര്‍ഘകാലത്തില്‍ നിശബ്ദമായി ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടു തന്നെ പോഷകാഹാരത്തെ ആരോഗ്യ പരിചരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലേക്കു കൊണ്ടു വരേണ്ടിയിരിക്കുന്നു.
ജീവിത ശൈലി രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യവുമായുള്ള സംസ്ഥാനത്തിന്റെ ആര്‍ദ്രം പദ്ധതിയിലൂടെ ഒരു കോടിയിലേറെ വ്യക്തികളെയാണ് പരിശോധിച്ചിട്ടുള്ളത്.
44.85 ശതമാനം പേരും ജീവിതശൈലി രോഗ ഭീഷണിയിലാണെന്നതാണ് ഇതിന്റെ ഫലമായി കണ്ടെത്തിയത്. 13 ശതമാനത്തിലേറെ പേര്‍ക്ക് ഹൈപര്ടെന്ഷന്, 8.82 ശതമാനം പേര്‍ക്ക് പ്രമേഹം, ആറ് ശതമാനം പേര് ഇതു രണ്ടുമുള്ള അവസ്ഥ എന്നിങ്ങനെയാണ് പരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനു പുറമെ 2.3 ശതമാനം വ്യക്തികള്‍ അര്‍ബുദ ഭീഷണിയിലുമാണ്. വളരെ ആഴത്തിലുള്ളതും അതേ സമയം കുറഞ്ഞ തോതില്‍ മാത്രം ദൃശ്യമായിട്ടുള്ളതുമായ മാരക രോഗങ്ങള്‍ നേരിടാനുള്ള സാമ്പത്തിക ചെലവുകളെ കുറിച്ചാണ് ഈ കണക്കുകള്‍ സൂചന നല്‍കുന്നത്.
പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയാണ് കേരളത്തിനുള്ളത്. 202223ലെ സര്‍ക്കാര്‍ സര്‍വ്വേ പ്രകാരം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ഓരോ കുടുംബവും ശരാശരി 1,177 രൂപയും നഗരങ്ങളിലുള്ളവര്‍ 1,163 രൂപയുമാണ് ആശുപത്രിയില്‍ കിടത്താതെയുള്ള ചികിത്സയ്ക്കായി ചെലവഴിക്കുന്നത്.
രോഗനിര്‍ണയവും ചികിത്സാ രീതികളുമാണ് രോഗത്തെ കൈകാര്യം ചെയ്യുന്ന സുപ്രധാന ഘടകങ്ങള്‍. ഇവിടെ ഭക്ഷണരീതികളും ജീവിത ശൈലിയും വളരെ നിര്‍ണായകമായ ആദ്യ ചുവടുവയ്പ്പുകളുമാണ്.
പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മുഴുവനായുള്ള ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്താനും ദീര്‍ഘകാല ഭാരക്കുറവിനും എല്ലാം ഏറെ സഹായകമാണെന്ന് നിരവധി ക്ലിനിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ തുടങ്ങിയവ മെറ്റബോളിസവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. ചില ഭക്ഷണങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്കു നമ്മെ കൊണ്ടുപോകാനും സഹായിക്കും.
ഉദാഹരണത്തിന് സസ്യ അധിഷ്ഠിത ഭക്ഷണങ്ങള്‍ കൊറോണറി ആര്‍ട്ടറി രോഗത്തെ പഴയ അവസ്ഥയിലേക്കു കൊണ്ടു പോകാനും ടൈപ്പ്2 പ്രമേഹത്തെ പഴയ സാഹചര്യത്തിലേക്ക് എത്തിക്കാനും സഹായിക്കും.
തെളിവുകള്‍ ഏറെയുണ്ടെങ്കിലും ഭക്ഷണപരമായ ഉപദേശങ്ങള്‍ നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാണു പ്രയയോജനപ്പെടുത്തിയിട്ടുള്ളത്. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതില്‍ മാറ്റം വേണം.
ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിച്ചു നല്‍കുക മാത്രമല്ല, ദീര്‍ഘകാല മാറ്റങ്ങള്‍ക്ക് ഉതകുന്ന ഭക്ഷ്യ അധിഷ്ഠിത തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുക കൂടി വേണം. ഭക്ഷണം സംബന്ധിച്ച ഉപദേശങ്ങള്‍ കുറിപ്പടികളിലെ പൊതുവായ ഒരു ഘടകമാകേണ്ട സമയമാണിത്. കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തിന്റെ ചിലര്‍ ഇക്കാര്യം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.
മാരക രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജീവിത ശൈലി ഔഷധങ്ങള്‍ക്കുള്ള പങ്ക് പ്രയോജനപ്പെടുത്താന്‍ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചിയുമായി ചേര്‍ന്ന് അടുത്തിടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കുമായി തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസം (സിഎംഇ) സംഘടിപ്പിച്ചിരുന്നു.
മാരക രോഗങ്ങളുടെ കാര്യത്തില്‍ ഭക്ഷണ ശീലങ്ങള്‍ക്കു സ്വാധീനം ഇവിടെ ചര്‍ച്ച ചെയ്തിരുന്നു. പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ക്ക് രോഗങ്ങള്‍ പ്രതിരോധിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവും ഇവിടെ ചര്‍ച്ച ചെയ്തു.
പാശ്ചാത്യ വൈദ്യശാസ്ത്ര മേഖലയിലും ഇതിന്റെ പ്രതിധ്വനികള്‍ ദൃശ്യമാണ്. അമേരിക്കയില്‍ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷനും അമേരിക്കന്‍ ഹാര്‍ട്ട് അസോസ്സിയേഷനും 250 മില്യണ്‍ ഡോളറാണ് ഭക്ഷണം ഔഷധമാണ് എന്ന മേഖലയിലെ ഗവേഷണത്തിനായി മാറ്റി വെച്ചിരിക്കുന്നത്.
യുകെയിലെ ദേശീയ ആരോഗ്യ സര്‍വീസ് പ്രതിരോധ പരിചരണ തന്ത്രങ്ങളില്‍ പോഷകാഹാരപരമായ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രീതികള്‍ പ്രതിരോധത്തിനു മാത്രമല്ല ഉതകുന്നത്.
ചെലവു കുറഞ്ഞതും വ്യാപകമായി നടപ്പിലാക്കാന്‍ കഴിയുന്നതും ആഴത്തിലുള്ളതുമായ ഫലങ്ങളുള്ളവയാണ് പല പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണ രീതികളും. സസ്യാധിഷ്ഠിത ഭക്ഷണം സാംസ്കാരികമായി ഇഴുകിച്ചേര്‍ന്നതും പോഷകപരമായി പൂര്ണമായതും ആകാന്‍ കഴിയും.
ശരിയായ മാര്‍ഗനിര്‍ദ്ദേശത്തോടെ ഇത് മരുന്നുകള്‍ക്ക് മാത്രം നല്കാന് കഴിയാത്ത ദീര്‍ഘകാല പരിഹാരങ്ങള്‍ പ്രദാനം ചെയ്യും. നമ്മുടെ ഭക്ഷണ പാത്രത്തിലൂടെയാണ് ആരോഗ്യത്തിനു തുടക്കം കുറിക്കുന്നത് എന്നത് ഉയര്‍ത്തിക്കാട്ടേണ്ട അടിയന്തര ആവശ്യമാണ് ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത അറിവും ഒത്തു ചേര്‍ന്നു പോകുന്ന കേരളത്തിലുള്ളത്.
പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ കുതിച്ചുയരുന്ന ഭീഷണി അതിജീവിക്കാന്‍ സംസ്ഥാനം പുതിയ രീതിക്കു തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.
വനിത റഹ്മാന്
എംഡി, ഇന്റേണല്‍ മെഡിസിന് ഫിസിഷ്യന്‍, ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്പോണ്സിബിള് മെഡിസിന് (പിസിആര്‍എം).
സുരക്ഷിതമാകണം ശീതളപാനീയങ്ങൾ
അശാസ്ത്രീയ ഡയറ്റിംഗിന്റെ അനന്തരഫലങ്ങൾ
"യോ-യോ' ഡയറ്റിംഗിന്റെ അപകടങ്ങൾ
ADVERTISEMENT
കർക്കടക ചികിത്സയും ആരോഗ്യവും
"പ്രപഞ്ചത്തിൽ നിന്ന് വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു'. (ചരകസംഹിത ശരീരസ്ഥാനം അദ്ധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടേയും ശരീരത്തിനേയും മനസിനേയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്‍കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധ ശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നത് ജീവിത രീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങളെ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാ ശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചു കാലം മുമ്പ് വരെ സമൂഹത്തെ രോഗാതുരമാക്കിയത് കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവയ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
യഥാർഥത്തിൽ കാലാവസ്ഥാ വ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്ക് പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തെക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം. മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധ ശക്തി ഇക്കാലത്ത് കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം. ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ്വ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരത്തെ ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണ് കർക്കിടക കാലം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം. പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിയ്ക്കുമായി പ്രയോജനകരമാക്കി യായിരുന്നു ജീവിതചര്യ.
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധകഞ്ഞിയുടെ സേവ. ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നത് മൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർളി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റൊരു പ്രയോഗമാണ് മുക്കുടി (മോരു കറി).
വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്. ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി, തുടങ്ങിയ മരുന്നുകൾ അരച്ച് ചേർത്ത് മോരിൽ കാച്ചിയാണ് മുക്കുടി ഉണ്ടാക്കുന്നത്.
ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നും ലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി, മുതലായവ ചേർത്തും മുക്കുടി പാകം ചെയ്യാവുന്നതാണ്.
വെറും വയറ്റിൽ ഇത് സേവിക്കുക വഴി ദഹന സംബന്ധമായ ഒട്ടനവധി രോഗങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യുന്നു. വർഷകാലത്ത് നമ്മൾ വർജിക്കേണ്ടതായ ചില കാര്യങ്ങൾ കൂടിയുണ്ട്. തൈര്, തണുത്ത പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം, പകലുറക്കം, അമിതവ്യായാമം മുതലായവയാണ്.
യുക്തവും ഹിതവുമായ ആഹാര സേവയും ഔഷധസേവയും പോലെ പ്രധാനപ്പെട്ടതാണ് പഞ്ചകർമത്തോടൊപ്പമുള്ള ബാഹ്യചികിത്സകളായ ഉഴിച്ചിൽ, കിഴികൾ മുതലായവ. ശരീരശക്തിയും രോഗാവസ്ഥയും നോക്കി വൈദ്യനിർദേശമനുസരിച്ച് ഈ ക്രിയകൾ ചെയ്താൽ കാലങ്ങളോളം നിലനില്‍ക്കുന്ന ആരോഗ്യമാണ് ഫലം.
കർക്കടകമാസം ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ്. ശുചിത്വമാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. പ്രതിരോധമാണ് സന്ദേശം. ശുദ്ധിയോടെയും മികവോടെയും ഈ പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്ത തലമുറയ്ക്ക് കൈമാറുകയെന്നത് കൂടിയാകട്ടെ നമ്മുടെ ലക്ഷ്യം.
ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്
രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ
ചെങ്കണ്ണിന് ആയുർവേദ ചികിത്സ
കർക്കടക കഞ്ഞി
സുരക്ഷിതമായ ഗര്‍ഭധാരണത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പങ്ക്
നമ്മുടെ കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമായ തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോര്‍മോണ്‍ നിരവധി സുപ്രധാന ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പ്രധാന പങ്ക് വഹിക്കുന്നു.
തൈറോക്സിന്‍ (ടി 4), ട്രയോയോഡോതൈറോണിന് (ടി 3) എന്നിവ മെറ്റബോളിസം, ഊര്‍ജ നില, താപനില എന്നീ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നു. ഗര്‍ഭാവസ്ഥയില്‍, തൈറോയ്ഡ് ഗ്രന്ഥി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
കാരണം ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ നിര്‍ണായകമാണ്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോര്‍ വികസനത്തിനും വളര്‍ച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അമ്മയുടെ ശരിയായ തൈറോയ്ഡ് പ്രവര്‍ത്തനം പ്രധാനമാണ്.
ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം പോലുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ അളവുകളിലെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
ഗര്‍ഭവും തൈറോയ്ഡും
ഗര്‍ഭകാലത്ത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ആവശ്യം ഗണ്യമായി വര്‍ധിക്കുന്നു. അമ്മയും ഗര്‍ഭസ്ഥശിശുവും അവശ്യ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രക്രിയകള്‍ക്കുമായി തൈറോയ്ഡ് ഹോര്‍മോണുകളെ ആശ്രയിക്കുന്നതിനാലാണിത്.
ഗര്‍ഭാവസ്ഥയുടെ ആദ്യ 12 ആഴ്ചകളില്‍ അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണുകളെയാണ് കുഞ്ഞ് ആശ്രയിക്കുന്നത്. ഹോര്‍മോണുകളുടെ ആവശ്യം വര്‍ധിക്കുന്നതോടെ തൈറോയ്ഡ് ചെറുതായി വളരുന്നു.
കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തൈറോയ്ഡിനെ ഉത്തേജിപ്പിക്കുന്ന എച്ച്സിജിയുടെ വര്‍ധനവ് മൂലം തൈറോയ്ഡ് ഹോര്‍മോണ്‍ അളവില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.
എന്നിരുന്നാലും, ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം പോലുള്ള അസന്തുലിതാവസ്ഥ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ടാക്കും.
തൈറോയ്ഡ് രോഗങ്ങളും ഗര്‍ഭസ്ഥ പ്രശ്നങ്ങളും
തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്തപ്പോഴാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ഈ അവസ്ഥ ക്ഷീണം, ശരീരഭാരം, ജലദോഷത്തോടുള്ള സംവേദനക്ഷമത, മലബന്ധം, വിഷാദം എന്നിവയുള്‍പ്പെടെ വിവിധ ലക്ഷണങ്ങള്‍ക്ക് കാരണമാകും.
ഹൈപ്പോതൈറോയിഡിസം ഗര്‍ഭം അലസല്‍, പ്രീക്ലാംപ്സിയ (ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം), അകാല ജനനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ ന്യൂറല്‍ വികസനത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ നിര്ണായകമായതിനാല് അപര്യാപ്തമായ തൈറോയ്ഡ് ഹോര്‍മോണുകള്‍ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തെ തടസപ്പെടുത്തുകയും വൈജ്ഞാനിക കാലതാമസത്തിലേക്ക് നയിക്കുകയും ചെയ്യും.
തൈറോയ്ഡ് ഗ്രന്ഥി വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍തൈറോയിഡിസം സംഭവിക്കുന്നത്. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, ശരീരഭാരം കുറയല്‍, വിയര്‍പ്പ്, ഉത്കണ്ഠ, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചികിത്സിക്കാത്ത ഹൈപ്പര്‍തൈറോയിഡിസം ഗര്‍ഭം അലസല്‍, അകാല ജനനം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
അനിയന്ത്രിതമായ ഹൈപ്പര്‍തൈറോയിഡിസം ഉള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവ്, ജനന വൈകല്യങ്ങള്‍ അല്ലെങ്കില്‍ ജനനസമയത്ത് അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് എന്നിവ ഉണ്ടാകാം.
തൈറോയ്ഡ് നിയന്ത്രണം സുപ്രധാനം
ചുരുക്കത്തില്‍ ഗര്ഭകാലഘട്ടത്തില് തൈറോയ്ഡ് നിയന്ത്രണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുരക്ഷിതത്തിനും സുപ്രധാനമാണ്.
കൃത്യമായ പരിശോധനകളിലൂടെ തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കുകയും അതിനനുസരിച്ച് ആവശ്യമെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യണം. അതിനായി കൃത്യമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.
സ്തനാർബുദം: വിഷാദം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കാം
സ്തനാർബുദം: രോഗനിര്‍ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ
സ്തനാർബുദം: സ്വയം പരിശോധന പ്രധാനം
ADVERTISEMENT
വെള്ളപ്പാണ്ടിനു പരിഹാരമുണ്ടോ?
ഞാൻ 33 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. എന്റെ അസുഖം നിമിത്തം ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാലു വർഷമായി വെള്ളപ്പാണ്ടു മൂലം വല്ലാത്ത വിഷമവൃത്തത്തിൽപ്പെട്ടിരിക്കുകയാണു ഞാൻ. പല തരം ചികിത്സാരീതികൾ പരീക്ഷിച്ചുനോക്കി.
ഒന്നിലും ഫലം കണ്ടില്ല. കഴിഞ്ഞ 6 മാസമായി ടക്രോളിമുസ് എന്നൊരു മരുന്നാണ് പുരട്ടുന്നത്. എന്നാൽ അതിനു യാതൊരു വ്യത്യാസവും കാണുന്നില്ല. ഇതുമൂലം ഞാൻ ദുഃഖിതനാണ്. എന്റെ വിഷമത്തിന് പരിഹാരമുണ്ടോ ?
രവികുമാർ, കായംകുളം
വെള്ളപ്പാണ്ടു മൂലമുള്ള സഹോദരന്റെ വ്യസനത്തിൽ ഞാനും പങ്കു ചേരുന്നു. താങ്കൾ അയച്ച കത്തിൽ പ്രധാനപ്പെട്ട പല വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. ശരീരത്തിൽ ഏതു ഭാഗത്താണ് രോഗം ബാധിച്ചിരിക്കുന്നത്, ശരീരം മുഴുവൻ ബാധിച്ചിട്ടുണ്ടോ, പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ എന്നിവ അനുഭവിക്കുന്നുണ്ടോ, പാരമ്പര്യമായി ആർക്കെങ്കിലും അസുഖമുണ്ടോ മുതലായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ചർമത്തിന് നിറം നൽകുന്ന മെലാനിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് കോശങ്ങളെ നമ്മുടെ ശരീരം തന്നെ നശിപ്പിക്കുന്ന ഒരു അസുഖമാണിത്. ഇതിനെ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നാണു വിളിക്കുന്നത്.
രോഗം ബാധിച്ച ഭാഗത്തിന്റെ സമീപഭാഗങ്ങളിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചികിത്സയാണ് ഇവിടെ നൽകേണ്ടത്.
താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ടാക്രോലിമുസ് ഫലപ്രദമല്ലെങ്കിൽ താങ്കൾക്ക് ഗുണം ലഭിക്കാവുന്ന തരത്തിലുള്ള പുതുതലമുറ തന്മാത്രകൾ അടങ്ങിയ ലേപനങ്ങളും ഉള്ളിൽ കഴിക്കാവുന്ന മരുന്നുകളും ലഭ്യമാണ്.
ക്ഷമയോടെ ചികിത്സയ്ക്ക് വിധേയനാവുക എന്നാണ് എനിക്ക് ഈ വിഷയത്തിൽ നിർദേശിക്കാനുള്ളത്.
വിവരങ്ങൾ:
ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല
ഫോൺ: 0490 2316330
പ്രസവശേഷം മുടികൊഴിച്ചിൽ
സ്റ്റിറോയിഡ് എന്ന വില്ലന്‍
വേരിക്കോസ് വെയ്ന്‍ ഉണങ്ങാത്ത മുറിവുകള്‍ക്കു കാരണമാകുമ്പോള്‍
മധുരം ലൈംഗികതയില്‍ മാധുര്യമേകില്ല; അമിത പഞ്ചസാര ലൈംഗികതയ്ക്കു ക്ഷീണം...
നിങ്ങള്‍ മധുരത്തെ പ്രണയിക്കുന്നുവോ...? മധുരമില്ലാത്ത കാപ്പിയും ചായയും മറ്റും കുടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ലേ...? ഒരു പക്ഷേ, മധുരം ഇല്ലാതെ ഒരുദിവസം പോലും തള്ളിനീക്കാന്‍ സാധിക്കില്ലായിരിക്കാം.
എന്നാല്‍, അതിനു കുറച്ച് നിയന്ത്രണം എന്തുകൊണ്ടും നല്ലതാണ്. കാരണം, ശരീരത്തില്‍ പഞ്ചസാരയുടെ (ഷുഗര്‍) അളവ് കൂടുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടുത്തും.
ശരീരത്തില്‍ ഷുഗര്‍ വര്‍ധിക്കുമ്പോള്‍ നിങ്ങളുടെ ലൈംഗിക ഉണര്‍വിനെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ശരീരത്തില്‍ മധുരം വര്‍ധിക്കുമ്പോള്‍ അത് ലൈംഗിക ജീവിതത്തെ എങ്ങനെ തളര്ത്തുമെന്നു നോക്കാം...
അമിതമായ പഞ്ചസാര ഊര്‍ജം ഇല്ലാതാക്കും
പഞ്ചസാരയുടെ പൊതുവായ ഒരു രീതി അവ നിങ്ങളുടെ രക്തത്തിലെ ഷുഗര്‍ ലെവല്‍ ഒരു മിനിറ്റ് വര്‍ധിപ്പിക്കുകയും അടുത്ത നിമിഷം അത് പൂര്‍ണമായി സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്.
ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന ഷുഗര്‍ ഉത്തേജനത്തെയും ലൈംഗിക വികാരത്തെയും തണുപ്പിക്കും. മാത്രമല്ല, അമിതമായ പഞ്ചസാര ശരീരത്തില്‍ നീര്‍ക്കെട്ടും വീക്കവും ഉണ്ടാക്കും. അതുപോലെ അമിത സമ്മര്‍ദ്ദത്തിനും കാരണമാകും.
ശരീരത്തിന്റെ ഊര്‍ജ പ്രവര്‍ത്തനത്തിന് ഇതെല്ലാം തിരിച്ചടിയാണ്. ശരീരത്തിന്റെ സ്ട്രെസ് ഹോര്‍മോണ്‍ ലൈംഗിക ഹോര്‍മോണുകളെ അടിച്ചമര്‍ത്തും.
ഉറക്കത്തിലേക്കു തള്ളി വിടും
അമിതമായ പഞ്ചസാര നിങ്ങളെ ഉറക്കത്തിലേക്കു തള്ളിവിടും. എപ്പോഴും ഉറക്ക മൂഡിലായിരിക്കും നിങ്ങള്‍. പഞ്ചസാര സെറോടോണിന്‍ അളവ് അടിച്ചമര്ത്തുന്നതുമൂലമാണ് ഇതു സംഭവിക്കുന്നത്.
പുരുഷന്റെ ലൈംഗിക താത്പര്യത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ വലിയ പങ്ക് വഹിക്കുന്നു. പഞ്ചസാര പാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കാന്‍ കാരണമാകും. അതോടെ ലൈംഗിക താത്പര്യക്കുറവ് ഉണ്ടാകും.
അതുപോലെ സ്ത്രീകളില്‍ അവരുടെ ഗുഹ്യഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതയ്ക്കും അമിതമായ പഞ്ചസാരയുടെ ഉപയോഗം കാരണമാക്കും. അതോടെ ലൈംഗിക ബന്ധത്തിലെ താത്പര്യവും ഏകാഗ്രതയും നഷ്ടപ്പെടും.
സ്വാഭാവിക രീതിയില്‍ മാറ്റംവരും
ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ സ്വാഭാവിക ലൂബ്രിക്കേഷനെ ബാധിക്കും. കാരണം, ഇതു സ്ത്രീകളുടെ ഗുഹ്യഭാഗത്തുള്ള രക്തക്കുഴലുകളെയും ഞരമ്പുകളെയും നശിപ്പിക്കും.
ലൈംഗികതയിലെ ആവശ്യഘടകമായ ലൂബ്രിക്കേഷന് ഉണ്ടാകാന്‍ ഈ ഞരമ്പുകളാണ് സഹായിക്കുന്നത്. രക്തക്കുഴലുകളും ഞരമ്പുകളും നശിക്കുന്നതോടെ ഉത്തേജനം കുറയും.
പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പ്രമേഹമില്ലാത്ത സ്ത്രീകളേക്കാള്‍ 80 ശതമാനം കൂടുതല്‍ ക്ലൈമാക്സ് സമയം ഉണ്ടാകും. ശരീരത്തിലെ അമിത പഞ്ചസാരയിലൂടെ ന്യൂറോവാസ്കുലര്‍ സിസ്റ്റം തകരാറിലാകുന്നതാണ് ഇതിന്റെ കാരണം.
മാത്രമല്ല, അമിതമായി പഞ്ചസാരയുടെ അളവു ശരീരത്തിലുണ്ടെങ്കില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടും. ലൈംഗികതയില്‍ ശ്വാസംമുട്ടല്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കും. അതുപോലെ പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവിനും പഞ്ചസാരയുടെ അളവ് കൂടുന്നതു വഴിതെളിക്കും.
കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?
ലൈംഗികതയും ആരോഗ്യ ഗുണങ്ങളും; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
ADVERTISEMENT
ADVERTISEMENT
More from other section
1
അഡ്വ. പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
Kerala
2
ബിഹാർ വോട്ടർപട്ടിക ; ആധാർ നന്പർ ഉൾപ്പെടുത്താം
National
3
നേപ്പാളിൽ കലാപത്തീ; വെടിവയ്പ് , 19 മരണം
International
4
ക്യൂറിയസ് ഡിസൈൻ യാത്ര: "റെഡ് എലിഫന്റ്' നേടുന്ന കേരളത്തിലെ ആദ്യ പ്രതിഭയായി മുഹമ്മദ് ഫർഹാൻ
Business
5
ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം
Sports
LATEST NEWS
ഓണം വാരാഘോഷ സമാപനം; ആഘോഷത്തിമർപ്പിൽ അനന്തപുരി
താനൂര്‍ ബോട്ടപകടം; അന്വേഷണ റിപ്പോര്‍ട്ട് ഉടൻ സമർപ്പിക്കും
ആളിക്കത്തി ജെൻ സി പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി രാജിവച്ചു
"ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു, സ്വകാര്യത സംരക്ഷിക്കണം': ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയില്‍
പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി; ജില്ലാ കളക്ടറോട് ഹാജരാകാൻ നിർദേശം
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD