ഇടനേരങ്ങളിൽ ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.
പ്രത്യേകം ശ്രദ്ധിക്കണേ * ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.
* ജങ്ക് ഫുഡ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം.
* ചുവന്ന ഇറച്ചി(റെഡ് മീറ്റ്സ്) ഉപയോഗം നിയന്ത്രിക്കണം.
* സംസ്ക്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം.
*പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
* കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല.
* കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
വിവരങ്ങൾക്കു കടപ്പാട്:
പ്രീതി ആർ. നായർ ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.