കുട്ടികള്‍ ഒരിക്കലും ജങ്ക് ഫുഡ് മാത്രം കഴിച്ച് വളരുന്നതല്ല, മാതാപിതാക്കള്‍ വാങ്ങി നല്കി ശീലിപ്പിക്കുന്നതാണ് എന്നതാണ് പ്രധാന പ്രശ്നം. കുട്ടികളെ നിയന്ത്രിക്കുന്നതിനൊപ്പം മാതാപിതാക്കളും ജങ്ക് ഫുഡിനോട് നോ പറയേണ്ടത് അത്യാവശ്യമാണ്.
കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുക ഭക്ഷണം ഉണ്ടാക്കുന്നതില്‍ കുട്ടികളെ പങ്കാളികളാക്കുക എന്നതാണ് ജങ്ക് ഫുഡില്‍നിന്ന് അവരെ അകറ്റാനുള്ള മറ്റൊരു മാര്‍ഗം. സ്വന്തം അടുക്കളയില്‍ കുട്ടികള്‍ക്ക് പാകം ചെയ്യാനുള്ള അവസരം നല്‍കുകയും അവരെ കൊണ്ട് ഭക്ഷണം പാകം ചെയ്യിപ്പിച്ച് കഴിപ്പിച്ച് അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
കുട്ടികള്‍ ഉണ്ടാക്കുന്നതിനെ പ്രശംസിക്കുകയും അത് ഒന്നിച്ചിരുന്ന് കഴിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് അതൊരു ഹരമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജങ്ക് ഫുഡ് ഓണ്‍ലൈനായി വാങ്ങുന്നത് ഒഴിവാക്കി, മുഴുവന്‍ ഭക്ഷണവും വീട്ടില്‍ പാകം ചെയ്ത് കഴിക്കുന്നതിന് മാതാപിതാക്കളും മുന്‍ഗണന നല്‍കണം.
ആകര്‍ഷകമാക്കുക കുട്ടികള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി നല്കുമ്പോള് അതില്‍ ആകര്‍ഷകമായ ഡിസൈനുകള്‍ പരീക്ഷിച്ചാല്‍ അവരെ ആകര്‍ഷിക്കാം എന്നാണ് മനശാസ്ത്രം. പഴങ്ങളും പച്ചക്കറികളും എല്ലാം ഇങ്ങനെ നല്‍കാവുന്നതാണ്.
ഒപ്പം മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. കുട്ടികള്‍ പലപ്പോഴും അവരുടെ മാതാപിതാക്കളെ അനുകരിക്കുന്നു. അതിനാല്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും അനാരോഗ്യകരമായവ ഒഴിവാക്കുകയും ചെയ്യുന്നത് കുട്ടികളെയും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കും.
ലഘുഭക്ഷണങ്ങള്‍ പരീക്ഷിക്കാം മൊബൈല്‍, ടിവി, കംപ്യൂട്ടര്‍ തുടങ്ങിയവ കാണുന്നതിന്റെ സമയം കുട്ടികളില്‍ കുറയ്ക്കേണ്ടതും ആവശ്യമാണ്. ഇത് കൂടുന്നതിന് അനുസരിച്ച് അവരിലെ ജങ്ക് ഫുഡ് ആകര്‍ഷകത്വവും വര്‍ധിക്കും. ഇവ കാണുമ്പോഴാണ് കുട്ടികളില്‍ ഉരുളക്കിഴങ്ങ് ചിപ്സ് ഉള്‍പ്പെടെയുള്ള കൊറിക്കല്‍ ശീലമുണ്ടാകുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, ബദാം, നട്ട്സ് തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുക. കുട്ടികളെ ഇത് ശീലിപ്പിക്കാനായി മാതാപിതാക്കളും സ്ക്രീനിംഗ് സമയത്ത് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുക.