ചെറിയില്‍ ആന്റി-ഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും കൂടുതലാണ്. സന്ധിവാതം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഒറ്റമൂലിയാണ് ചെറി ജ്യൂസ്.
ജ്യൂസാക്കിയും അല്ലാതെയും ചെറി കഴിക്കുന്നത് സന്ധികള്‍ക്ക് കരുത്തേകും.
പൈനാപ്പിള്‍ ജ്യൂസ് പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം ഉണ്ട്. ഇതും ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളുള്ളതാണ്.
സന്ധിവാത വേദന നിയന്ത്രിക്കുന്നതിനൊപ്പം ഉന്മേഷം ലഭിക്കുന്നതിനും ദഹനത്തിനും പൈനാപ്പിള്‍ ജ്യൂസ് ഉത്തമമാണ്. ജ്യൂസ് ആക്കി അല്ലാതെയും പൈനാപ്പിള്‍ കഴിക്കാവുന്നതാണ്.
കറ്റാര്‍ വാഴ ജ്യൂസ് കറ്റാര്‍ വാഴയില്‍ നീരുകള്‍ കുറയ്ക്കുകയും സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
കറ്റാര്‍ വാഴ ജ്യൂസ് ആക്കിയോ മറ്റ് ഏതെങ്കിലും പാനീയത്തില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.
നാരങ്ങ, ഹൈബിസ്കസ് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ നാരങ്ങ സഹായിക്കും. നാരങ്ങ ജ്യൂസ്, വെള്ളത്തില്‍ ലയിപ്പിച്ച്, തേനില്‍ കലര്‍ത്തി എന്നിങ്ങനെ എല്ലാം കഴിക്കാം. ചായയില്‍ പിഴിഞ്ഞ് ഒഴിച്ചും നാരങ്ങ കഴിക്കാവുന്നതാണ്.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഹൈബിസ്കസ് ടീയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി കഴിവ് ഉണ്ട്. അല്പം തേന്‍ ചേര്‍ത്ത് ഇതിന്റെ സ്വാദ് വര്‍ധിപ്പിക്കാവുന്നതാണ്.
സന്ധി വേദന, വീക്കം തുടങ്ങിയവ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രതിവിധി. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതാണ് നിര്‍ണായകം.
ചില ഭക്ഷണങ്ങള്‍ വീക്കം ഉണ്ടാക്കുകയും സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യുമെന്ന് അറിയപ്പെടുന്നു. വറുത്ത ഭക്ഷണങ്ങള്‍, സംസ്കരിച്ച മാംസങ്ങള്‍, ശുദ്ധീകരിച്ച പഞ്ചസാര തുടങ്ങിയ സന്ധി പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തും.
മദ്യവും കഫീനും (കോഫി) ഒഴിവാക്കുക. ഒപ്പം സൂര്യപ്രകാശത്തില്‍നിന്ന് സ്വയം സംരക്ഷണം തേടുന്നതും ഉത്തമമാണ്.