കുതിര്‍ത്ത ബദാം കഴിച്ചാല്‍ കുതിര്‍ത്ത ബദാമിന്റെ ഏറ്റവും വലിയ ഗുണം ഹൃദയത്തിനാണ് ലഭിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്ട്രോളിന്റെ നിയന്ത്രണത്തിനും കുതിര്‍ത്ത ബദാം ഉത്തമമാണ്.
ദഹനപ്രക്രിയയെ സഹായിക്കാനും ബദാമിനു സാധിക്കും. തലേന്ന് രാത്രി കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യും. ത്വക്കിന്റെ ആരോഗ്യത്തിനും ബദാമിന്റെ ഉപയോഗം ഗുണകരമാണ്.
ത്വക്ക് രോഗത്തില്‍നിന്ന് ശരീരത്തെ ചെറുക്കാനും ബദാമിലൂടെ കഴിയും. ബുദ്ധി പ്രകാശനം, ശരീരതൂക്കം നിയന്ത്രിക്കുക തുടങ്ങിയവയ്ക്കൊപ്പം എല്ലിന്റെ കരുത്തിനും ബദാം സഹായകമാണ്. കാത്സ്യം ഫോസ്ഫറേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാലാണിത്.
അമിത ഉപഭോഗവും പാര്‍ശ്വഫലവും മനസും ഹൃദയവും ശരീരവും തമ്മില്‍ തികഞ്ഞ സന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള എളുപ്പമാര്ഗമായാണ് ബദാം കഴിക്കേണ്ടത്. എന്നാല്‍ ബദാമിന്റെ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ബദാമിന്റെ അമിത ഉപയോഗം വയറുവേദന, വയറിളക്കം എന്നിവയ്ക്കു കാരണമാകും. ബദാം ചൂടുള്ളതിനാല്‍ യുക്തിരഹിതമായ അളവില്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നശിപ്പിക്കും.
ഒരു ഔണ്‍സ് ബദാം ദിവസവും കഴിക്കുന്നതാണ് ഉത്തമം എന്നു ചുരുക്കം. മാത്രമല്ല, ഒരു ഡയറ്റീഷ്യനുമായി കണ്‍സള്‍ട്ട് ചെയ്തശേഷം ബദാമിന്റെ അളവ് നിര്‍ണയിക്കുന്നതായിരിക്കും ഉത്തമം.