ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ചൂടുവെള്ളം മലവിസര്‍ജ്ജനത്തെ ഉത്തേജിപ്പിക്കുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും.
മൂക്ക്, തൊണ്ട, വായ ചൂടുവെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന നീരാവി ശ്വസിക്കുന്നത് മൂക്ക് അടപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ജലദോഷമോ അലര്‍ജിയോ ഉണ്ടാകുമ്പോള്‍. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് താത്കാലിക ആശ്വാസം നല്‍കും.
തൊണ്ടയുടെ അസ്വസ്ഥത ശമിപ്പിക്കാന്‍ ചൂട് നല്ലതാണ്. രാവിലെ ചെറുചൂടുവെള്ളത്തില്‍ വായ കഴുകുന്നത് ബാക്ടീരിയകളെ ഇല്ലാതാക്കി ശുചിത്വം മെച്ചപ്പെടുത്താനും സഹായിക്കും.
മോണയുടെ വീക്കം ശമിപ്പിക്കാനും മൊത്തത്തിലുള്ള വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകാരപ്രദമാണ്.
രക്തചംക്രമണം, സമ്മര്‍ദം രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികളെ റിലാക്സ് ചെയ്യിക്കാനും സഹായിക്കും. രക്തക്കുഴലുകളുടെ വികാസത്തിനും ഇത് വഴിതെളിക്കും. അങ്ങനെ കോശങ്ങളിലേക്ക് മികച്ച ഓക്സിജനും പോഷകങ്ങളും എത്താന്‍ അവസരമൊരുക്കും.
ചൂടുവെള്ളം ശരീരത്തിലെന്നപോലെ മനസില്‍ ശാന്തത വരുത്താനും സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
സംഭവം കൊള്ളാം എല്ലാദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം എന്നു തീരുമാനിച്ചാല്‍ നല്ലതാണ്. അതോടൊപ്പം ആരോഗ്യകരമായ മറ്റ് ശീലങ്ങളും വളര്‍ത്തിയെടുക്കണം.
ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമം, മതിയായ ഉറക്കം എന്നിങ്ങനെയുള്ള ആരോഗ്യകരമായ ജീവിതശൈലിയാണ് ശരീരത്തിന് ആവശ്യം.