രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറയ്ക്കാനും കൊഴിപ്പ് ഇല്ലാതാക്കാനും മഞ്ഞള്‍ ഉത്തമമാണ്.
3. കുരുമുളക് കുരുമുളകിലെ ഒരു പ്രധാന ഘടകമാണ് പൈപ്പറിന്. ഇതിന്റെ പ്രധാന ജോലി ശരീരത്തില്‍ പുതിയ കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്നതാണ്.
കുരുമുളക് ഭക്ഷണത്തിനു സ്വാദ് നല്‍കുന്നതിനൊപ്പം കൊഴുപ്പ് അടിയുന്നത് തടഞ്ഞ് ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും.
4. കറുവാപ്പട്ട ഭക്ഷണത്തിനു സ്വാദ് കൂട്ടാനായി നാം ഉപയോഗിക്കുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ കറുവാപ്പട്ട ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
ശരീരം കൊഴുപ്പ് സംഭവിക്കുന്നത് തയുന്നതിനൊപ്പം പഞ്ചസാരയോടുള്ള തോന്നല്‍ കുറയ്ക്കാനും അതുവഴി ഭാരം വര്‍ധിക്കുന്നത് തടയാനും കറുവാപ്പട്ട ഫലപ്രദമാണ്.
5. ഇഞ്ചി ദഹനത്തിനു സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. വയര്‍ വേദനയ്ക്കും ഇഞ്ചി പരിഹാരമാണ്. വയര്‍ തള്ളിവരുന്നതിനെ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്നതിനും ഇത് സഹായകമാണ്.
ശരീര താപനില ഇഞ്ചി വര്‍ധിപ്പിക്കും. അതിലൂടെ കൊഴുപ്പ് കത്തിക്കും. ഈ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതലായി ആഹാരങ്ങളില്‍ ഉപയോഗിച്ചാല്‍ വയറിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും.
കറികളിലും ചായ, വെള്ളം, സൂപ്പ്, ഓട്ട്സ്, സാലഡ് എന്നിങ്ങനെയെല്ലാം ഈ സുഗന്ധവ്യഞ്ജനങ്ങള്‍ നേരിട്ടും ഉപയോഗിക്കാം.