കഞ്ഞി വെള്ളത്തിന് ആസ്ട്രിജന്റ് ഗുണങ്ങളുണ്ട്. ഇത് സുഷിരങ്ങള്‍ മുറുക്കാനും അധിക എണ്ണ ഉല്പാദനം കുറയ്ക്കാനും സഹായിക്കും. അങ്ങനെ മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കും.
കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫെറുലിക് ആസിഡ്, ഒറിസനോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിന് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും.
കഞ്ഞിവെള്ളം പതിവായി പുരട്ടുന്നത് ഇരുണ്ട പാടുകളും ഹൈപ്പര്‍പിഗ്മെന്റേഷനും ഇല്ലാതാക്കും. കഞ്ഞിവെള്ളത്തില്‍ സ്വാഭാവിക എക്സ്ഫോളിയേറ്റിംഗ് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് നിര്‍ജ്ജീവ ചര്‍മകോശങ്ങളെ നീക്കം ചെയ്യാനും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമാണ്.
മുറിവ്, സൂര്യതാപം കഞ്ഞിവെള്ളത്തിലെ അന്നജം ചര്‍മത്തില്‍ സംരക്ഷണ കവചം ഉണ്ടാക്കുന്നു. ഇത് വീക്കം കുറയ്ക്കാനും മുറിവുകളും ചെറിയ ചര്‍മ അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കും.
കഞ്ഞിവെള്ളത്തിന്റെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും സൂര്യതാപമേറ്റ ചര്‍മത്തിന് ഫലപ്രദമായ പ്രതിവിധിയാണ്.
സൂര്യതാപം ബാധിച്ച പ്രദേശങ്ങളില്‍ കഞ്ഞിവെള്ളം പുരട്ടുന്നത് രോഗശമനം പ്രോത്സാഹിപ്പിക്കുകയും വേദനയും വീക്കവും കുറയ്ക്കുകയും ചെയ്യും.