ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ധിക്കും. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ഊര്‍ജനില ഇല്ലാതാക്കുകയും ചെയ്യും.
എത്രമാത്രം പഞ്ചസാര കഴിക്കാം പഞ്ചസാര ഇടാത്ത കാപ്പി/ചായ കുടിക്കാന്‍ ആളുകള്‍ക്ക് താത്പര്യക്കുറവാണ്. പൊതുഇടങ്ങളില്‍ വിത്തൗട്ട് പറഞ്ഞാല്‍ ഇയാള്‍ക്ക് പ്രമേഹം ഉണ്ടായിരിക്കാം എന്ന ചിന്തയോടെ ആളുകള്‍ നെറ്റിചുളിക്കും.
കാര്യങ്ങള്‍ എന്തുതന്നെ ആയാലും ആരോഗ്യം സ്വന്തം ഉത്തരവാദിത്തമാണ്. ഒരു ദിവസം ആരോഗ്യമുള്ള പുരുഷന് 38 ഗ്രാമില്‍ താഴെ മാത്രമേ പഞ്ചസാര കഴിക്കാവൂ എന്നാണ് ഡയറ്റീഷന്മാര് പറയുന്നത്.
സ്ത്രീകള്‍ ആണെങ്കില്‍ 25 ഗ്രാമില്‍ കവിയാന്‍ പാടില്ല എന്നതാണ് കണക്ക്. പഞ്ചസാര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അടുക്കളയിലെ ഭരണയില്‍ സൂക്ഷിക്കുന്ന വെളുത്ത പഞ്ചസാര മാത്രമല്ല എന്നതും ശ്രദ്ധിക്കണം.
മധുരപലഹാരങ്ങളിലും സോസുകള്‍, ലഘുപാനീയങ്ങള്‍ തുടങ്ങിയവയിലും ഉള്‍പ്പെട്ടിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങള്‍ ഉള്‍പ്പെടെയുള്ളത് ശ്രദ്ധിക്കണം.
സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം പഞ്ചസാര സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. നമ്മള് വാങ്ങുന്ന പായ്ക്കറ്റ്/കുപ്പികളിലെ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉള്ളിലുള്ള പഞ്ചസാരയുടെ അളവ് ലേബലില്‍ നോക്കി മനസിലാക്കുക.
അത് അനുസരിച്ച് എത്രമാത്രം കുടിക്കാമെന്ന് സ്വയം തീരുമാനിക്കുക. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. പഴങ്ങള്‍ അല്ലെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് പോലുള്ള സ്വാഭാവിക പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം.
പഞ്ചസാര അടങ്ങിയ സ്നാക്സുകള്‍ ഒഴിവാക്കുക. പഴങ്ങള്‍ ഉപയോഗിച്ചുള്ള വെള്ളം/ജ്യൂസ് കഴിക്കുക. നേരിട്ടുള്ള പഞ്ചസാര ഇതില്‍ ഉപയോഗിക്കാതിരിക്കുക.