മാത്രമല്ല, പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് മഗ്നീഷ്യം തുടങ്ങിയവയും ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. സാധാരണ പശുവിന് പാല്, സോയ പാല്, ബദാം പാല് തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആട്ടിന്‍ പാലില്‍ പ്രോട്ടീന്‍ കൂടുതല്‍ ഉണ്ട്.
എളുപ്പത്തില്‍ ദഹിക്കുന്ന പ്രോട്ടീനാണ് ആട്ടിന്‍ പാലിലേത് എന്നതും ശ്രദ്ധേയം. അതുകൊണ്ട് ശരീരത്തിന് ഇത് കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.
അലര്‍ജിക്ക് കാരണമാകില്ല പശുവിന് പാല് മൂലം ആലര്ജി ഉണ്ടാകുന്ന ആളുകളില്‍ ആട്ടിന്‍ പാല് കുഴപ്പമില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പശുവിന് പാല് മൂലം അലര്‍ജിയുള്ള നാല് കുട്ടികളില്‍ ഒരാള്‍ക്ക് ആട്ടിന്‍ പാല് അലര്‍ജി ഇല്ലെന്നാണ് പഠനം കണ്ടെത്തിയത്.
നിങ്ങള്‍ക്ക് ഡയറി അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തശേഷം പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പാക്കി മാത്രം ആട്ടിന്‍ പാല് ട്രൈ ചെയ്ത് നോക്കാം.
കൊളസ്ട്രോള്‍ നിയന്ത്രിക്കും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ആട്ടിന്‍ പാല് സഹായിക്കും. കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്ക് ആട്ടിന്‍ പാല് ഉപയോഗിക്കാവുന്നതാണ്. രക്തധമനികളിലെയും പിത്തസഞ്ചിയിലെയും കൊളസ്ട്രോള്‍ കുറയ്ക്കാനും ആട്ടിന്‍ പാല് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അതേസമയം, മറ്റേത് തരം പാലിലേക്കാളും ആട്ടിന്‍ പാലില്‍ കൂടുതല്‍ കലോറിയുണ്ട്. അമിതമായ കലോറി ഉപഭോഗം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. നിങ്ങള്‍ കലോറി കൂട്ടാന്‍ ശ്രമിക്കുകയാണെങ്കില്‍ ആട്ടിന്‍ പാല് ഉത്തമമാണ്.