വിറ്റാമിൻ സി മാതളപ്പഴത്തില്‍ ധാരളമായ തോതില്‍ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വയറുകടി,വയറിളക്കം എന്നിവയ്ക്ക് മാതളത്തോട് ഒരു ഉത്തമ ശമനൗഷധം പോലെ ഉപകരിക്കും. അത്യുഷ്ണം ശമിപ്പിച്ച് ശരീരത്തിനു കുളിര്‍മ നല്കാന് മാതളത്തിനുള്ള കഴിവ് ഒന്നു വേറെ തന്ന.
മാതളത്തിന്റെ വേര്, തൊലി, ഇല, പൂവ്, കായ് എന്നിവ എടുത്ത് കഷായം വച്ച് കുറച്ചു നാള് കഴിച്ചു കൊണ്ടിരുന്നാല്‍ രക്തവാതം കൊണ്ട് കൈ കാലുകള്‍ പൊള്ളുന്നതും വിളറുന്നതും ചൊറിച്ചിലും ശമിക്കും.
സ്ത്രീകളുടെ ആരോഗ്യത്തിന് സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്ക് മാതള വേരിന്റെ തൊലി വളരെയധികം ഫലപ്രദമാണ്.
തൊലിയും പൂവും ഇലയും വേരും മാതളത്തിന്റെ നീര് മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ സഹായിക്കും. മാതളത്തോടിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരക്ഷീണം അകറ്റാന്‍ വളരെയധികം ഉത്തമമാണ്. അമ്ളപ്രധാനമായ രസമാണ് മാതളത്തിന്.
ഈ ഫല വൃക്ഷത്തിന്റെ തൊലിയും പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്. ഇത്രയേറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ മാതളപ്പഴം ഭക്ഷണക്രമത്തിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393