പ്രായമാകുമ്പോള്‍ ഓസ്റ്റിയോപൊറോസിസും എല്ലുകളുടെ ബലഹീനതയും ഉണ്ടാകാനുള്ള സാധ്യതയും പതിവായുള്ള നടത്തത്തിലൂടെ കുറയ്ക്കാം.
മാനസികാരോഗ്യം, രക്തചംക്രമണം നടത്തത്തിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. പതിവായി നടക്കുന്നത് ബുദ്ധിപരമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
നടത്തം രക്തചംക്രമണവും ശരീരത്തിലെ ഓക്സിജന്‍ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ ഊര്‍ജ്ജ നില വര്‍ധിക്കും. അതോടെ കൂടുതല്‍ ശ്രദ്ധയും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും.
ശരീരത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നതോടെ അണുബാധ, രോഗങ്ങള്‍ എന്നിവയുടെ സാധ്യതയും പതിയെപതിയെ കുറയുന്നു.
ഉറക്കം, ദീര്‍ഘായുസ് പതിവായുള്ള നടത്തം ശാരീരിക പ്രവര്‍ത്തനങ്ങളെ മുഴുവനായി പരിപോഷിപ്പിക്കും. അതോടെ ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ദീര്‍ഘായുസിനും ഇത് നിര്‍ണായകമാണ്.
പതിവായി നടക്കുന്നത് ടൈപ്പ് 2 പ്രമേഹം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ദിവസവും 15,000 ചുവട് നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയികുന്നത്.
ചുരുക്കത്തില്‍ ദിവസവും 15,000 ചുവടുകള്‍ നടക്കുന്നത് ആരോഗ്യവും കരുത്തും മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. എന്നുവച്ച് കഠിനമായ നടപ്പ് പരിക്കേല്‍ക്കാന്‍ വഴിയൊരുക്കും. അത് ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിവായി 15,000 ചുവട് നടക്കുന്ന് ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ ശരീരത്തിന്റെ നിലവിലെ സ്ഥിതിഗതി പരിശോധിച്ച് മനസിലാക്കുന്നത് നല്ലതാണ്.