ഇത് വിശപ്പ് നിയന്ത്രിക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. വിട്ടുമാറാത്ത നീര് ഉള്‍പ്പെടെയുള്ള വിവിധ ന്യൂറോളജിക്കല്‍ അവസ്ഥകള്‍ കുറച്ച് മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മാത്രമല്ല, കോശങ്ങളില്‍ നിന്ന് കേടുപാടുകള്‍ സംഭവിച്ചതോ പ്രവര്‍ത്തനരഹിതമോ ആയ ഘടകങ്ങളെ നീക്കം ചെയ്യാന്‍ ഇത് ഉപകാരപ്രദമാണ്.
തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിലൂടെ തലച്ചോറിലെ രക്തയോട്ടവും രക്തക്കുഴലുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കഴിയും. ഇത് തലച്ചോറിലെ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിനും ശുദ്ധീകരണപ്രവര്‍ത്തനം സജീവമാക്കാനും അത്യാവശ്യമാണ്.
മെച്ചപ്പെട്ട രക്തചംക്രമണം ബുദ്ധിപരമായ പ്രവര്‍ത്തനത്തിനും മസ്തിഷ്ക ആരോഗ്യത്തിനും സഹായകമാകും. മാനസിക സമ്മര്‍ദത്തിനും ഇത്തരത്തിലുള്ള ഫാസ്റ്റിംഗ് ഗുണകരമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
തലച്ചോറിലെ പുതിയ ന്യൂറോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്.
പ്രമേഹം, ശരീരഭാരം പ്രമേഹം, അമിതശരീരഭാരം തുടങ്ങിയവയ്ക്കുള്ള മറുമരുന്നാണ് 8-10 മണിക്കൂറിനുള്ളില്‍ ദിവസേനയുള്ള കലോറി കഴിക്കുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്.
നിലവില്‍ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലി ലളിതമാക്കാനും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഭക്ഷണ പ്രവണതയായി ഇത് മാറിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനു വെല്ലുവിളി ഷിക്കാഗോയിലെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ശാസ്ത്രസമ്മേളനങ്ങളില്‍ അവതരിപ്പിച്ച ഒരു വിശകലനത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നു.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് അനുസരിച്ച് എട്ട് മണിക്കൂറിനുള്ളില്‍ ഒരു ദിവസത്തെ ഭക്ഷണം കഴിക്കുന്ന ആളുകള്‍ എട്ട് വര്‍ഷത്തെ ശരാശരി കാലയളവില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത 91 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
20,000 ആളുകളെ പങ്കെടുപ്പിച്ചുള്ള സര്‍വേയില്‍നിന്നുള്ള കണ്ടെത്തലാണ് ഇത്.