ഇത് സ്ത്രീകളുടെ ശരീരത്തില്‍ ഓസ്റ്റിയോപൊറോസിസിനെ ചെറുക്കുകയും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ആര്‍ത്തവ വിരാമത്തിനുശേഷമാണ് ഓസ്റ്റിയോപൊറോസിസ് വര്‍ധിക്കുന്നത് കണ്ടുവരുന്നത്.
ഹൃദയാരോഗ്യം, ചര്‍മ്മ സംരക്ഷണം ദിവസേന തൈര് കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗങ്ങള്‍, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. ഈ അവസ്ഥകള്‍ക്കു കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദം ചെറുക്കാന്‍ യോഗര്‍ട്ടിലെ പോഷകങ്ങളും പ്രോബയോട്ടിക്കുകളും ശരീരത്തെ സഹായിക്കും.
മാത്രമല്ല, പ്രോബയോട്ടിക്കുകളുടെയും പോഷകങ്ങളുടെയും ഗുണം ചര്‍മ്മ സംരക്ഷണത്തിനും സഹായകമാണ്. പതിവായി യോഗര്‍ട്ട് കഴിക്കുന്നത് കുടലില്‍ ബാക്ടീരിയകളെ സന്തുലിതമാക്കാന്‍ സഹായിക്കും. അതിലൂടെ മുഖക്കുരുവും ചര്‍മ്മ പ്രശ്നങ്ങളും കുറയും.
ആരോഗ്യകമായ മാനസികാവസ്ഥ ആരോഗ്യകരമായ മാനസികാവസ്ഥ നല്കാന് യോഗര്‍ട്ടിനു സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും ശമനം ലഭിക്കും. കാരണം, യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള വിറ്റാമിനുകളും ധാതുക്കളും പൂര്‍ണമായി ഉപയോഗിക്കാന്‍ ശരീരത്തിന് ഇതിലൂടെ സാധിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കും.
മൂത്രനാളിയിലെ അണുബാധ മൂത്രനാളത്തില്‍ അണുബാധ ചെറുക്കാന്‍ സ്ഥിരമായി യോഗര്‍ട്ട് കഴിക്കുന്നതിലൂടെ സാധിക്കും. പ്രീമെന്‍സ്ട്രല്‍ സിംട്രംസ് ലഘൂകരിക്കാനും ഇത് സഹായിക്കും. ചുരുക്കത്തില്‍ സ്ഥിരമായി യോഗര്‍ട്ട് കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും.
എന്നിരുന്നാലും, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുമുമ്പ് ഒരു ഡയറ്റീഷനെയോ ഡോക്ടറെയോ സമീപിക്കുന്നത് ഉചിതമായിരിക്കും.