അണുബാധകളോടും വൈകല്യങ്ങളോടും പോരാടുന്ന വെളുത്ത രക്താണുക്കള്‍ ഉണ്ടാകുന്നതില്‍ വിറ്റാമില്‍ സി നിര്‍ണായകമാണ്. അങ്ങനെ ശരീരത്തിന്റെ പ്രതിരോധശക്തിക്ക് ഉത്തേജനം നല്കാന് ചാമ്പങ്ങയ്ക്കു സാധിക്കും.
രക്തസമ്മര്‍ദം, ഷുഗര്‍ കുറയ്ക്കുന്നു ചാമ്പങ്ങയിലെ മറ്റൊരു ഘടകമാണ് പൊട്ടാസ്യം. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായകമാണ്. രക്തസമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാക്കുന്ന സോഡിയത്തിനെതിരേ ചെറുത്തുനില്ക്കുന്നത് പൊട്ടാസ്യമാണ്.
ഗ്ലൈസെമിക് സൂചിക കുറവാണെന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതിരിക്കാന്‍ ചാമ്പങ്ങ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ചാമ്പങ്ങ ഉത്തമ സുഹൃത്താണ്.
കാന്‍സര്‍, ഹൃദയാരോഗ്യം, ചര്‍മം ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ചാമ്പങ്ങ. യൗവനം സംരക്ഷിക്കാന്‍ ചാമ്പങ്ങ സഹായകമാണ്. മാത്രമല്ല, കാന്‍സറിനെതിരായ പോരാട്ടത്തില്‍ ശരീരത്തിനു പിന്തുണ നല്കുന്നു.
ചില ഗവേഷണങ്ങള്‍ അനുസരിച്ച് ചാമ്പങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ രൂപീകരണവും വ്യാപനവും കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് വിവരം.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചാമ്പങ്ങ സഹായകമാണ്. ഇതിലെ നാരുകളും പൊട്ടാസ്യവും ഹൃദയ ആരോഗ്യത്തിനു പിന്തുണ നല്കുന്നു. നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ രണ്ട് ഘടകങ്ങളും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കും.